Times Kerala

ഓസ്കർ: ഷേപ്പ് ഓഫ് വാട്ടർ മികച്ച ചിത്രം, ഗാരി ഓൾഡ് മാൻ നടൻ, ഫ്രാൻസെസ് മക്ഡോർമണ്ട് നടി

 

ലോസ് ആഞ്ചലസ്: മികച്ച ചിത്രത്തിനുള്ള 2018ലെ ഓസ്കർ പുരസ്കാരം ഷേപ്പ് ഓഫ് വാട്ടർ നേടി. മികച്ച സംവിധായകൻ ദി ഷേപ്പ് ഓഫ് വാട്ടർ ഒരുക്കിയ ഗിലെർമോ ഡെൻ ടോറോയ്ക്കാണ്. ഡാർക്കസ്റ്റ് അവറിലെ അഭിനയത്തിന് ഗാരി ഓൾഡ് മാൻ മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ ത്രി ബിൽബോർഡ്സിലെ പ്രകടനത്തിന് ഫ്രാൻസെസ് മക്ഡോർമണ്ട് നടിക്കുള്ള പുരസ്കാരം നേടി.

മാ​ര്‍​ട്ടി​ന്‍ മ​ക്ഡോ​നാ​യു​ടെ ആ​ക്ഷേ​പ​ഹാ​സ്യ​പ്ര​ധാ​ന​മാ​യ ത്രീ ​ബി​ല്‍​ബോ​ര്‍​ഡ്‌​സി​ലെ പ്ര​ക​ട​ന​ത്തി​ന് സാം ​റോ​ക്ക്‌​വെ​ലി​നു മി​ക​ച്ച സ​ഹ​ന​ട​നു​ള്ള പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടാ​ണ് ഓ​സ്കാ​റി​നു തു​ട​ക്കം കു​റി​ച്ച​ത്. മികച്ച സഹനടിക്കുള്ള പുരസ്കാരം ഐടോണ്യയിലെ പ്രകടനത്തിന് ആലിസണ്‍ ജാനി നേടി.

പുരസ്കാരങ്ങൾ

കേശാലങ്കാരം – ഡേവിഡ് മലിനോവ്സ്കി, ലൂസി സിബ്ബിക്. ചിത്രം- ഡാർക്കസ്റ്റ്

വസ്ത്രാലങ്കാരം- മാർക്ക് ബ്രിഡ്ജസ്. ചിത്രം- ഫാൻറം ത്രെഡ്

ഡോക്യുമെൻന്‍ററി ഫീച്ചർ- ഇക്കരസ്. ബ്രയൻ ഫോഗലാണ് ഇക്കരസിന്‍റെ സംവിധായകൻ.

ശബ്ദസംയോജനം – റിച്ചാർഡ് കിംഗ്, അലക്സ് ഗിബിസണ്‍, ചിത്രം- ഡെൻകർ

ശബ്ദമിശ്രണം- ഗ്രിഗ് ലാൻഡേക്കർ, ഗാരി എ. റിസോ, മാർക്ക് വെയ്ൻഗാർട്ടെൻ. ചിത്രം- ഡെൻകർ്

കലാസംവിധാനം- പോൾ ഡെൻഹാം ഓസ്റ്റെർബെറി. ചിത്രം- ദേ ഷേപ്പ് ഓഫ് വാട്ടർ

വിദേശ ഭാഷാ ചിത്രം- എ ഫെൻറാസ്റ്റിക് വുമണ്‍ (ചിലെ)

ഹ്രസ്വ ആനിമേഷൻ ചിത്രം- ഡിയർ ബാസ്ക്കറ്റ് ബോൾ. ഗ്ലെൻ കിയെർ, കോബ് ബ്രയന്‍റ് എന്നിവരാണ് ചിത്രത്തിന്‍റെ സംവിധായകർ.

ആനിമേഷൻ ചിത്രം- കോക്കോ. ലീ ഉൻക്രിച്ച്, ഡർലാ കെ. ആൻഡേഴ്സണ്‍ എന്നിവരാണ് ചിത്രത്തിന്‍റെ സംവിധായകർ.

വിഷ്വൽ ഇഫക്ട്സ്- ബ്ലേഡ് റണ്ണർ 2049

ചിത്രസംയോജനം- ലീ സ്മിത്ത്. ചിത്രം- ഡൻകിർക്ക്

ഡോക്യുമെന്‍ററി ഷോർട്ട് ഫിലിം- ഹെവൻ ഈസ് എ ട്രാഫിക്ക് ജാം ഓണ്‍ ദി 405. ഫ്രാക്ക് സ്റ്റീഫലാണ് സംവിധായകൻ.

ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: ദി സൈലന്‍റ് ചൈൽഡ്. സംവിധായകൻ-ക്രിസ് ഓവർട്ടണ്‍, റേച്ചൽ ഷെന്‍റണ്‍

അവലംബിത തിരക്കഥ: ജെയിംസ് ഐവറി. ചിത്രം- കോൾ മി ബൈ യുവർ നെയിം.

മികച്ച തിരക്കഥ ജോർദൻ പിലെ. ചിത്രം- ഗെറ്റ് ഒൗട്ട്

പശ്ചാത്തല സംഗീതം- അലക്സാണ്ടർ ഡെസ്പ്ലാറ്റ്. ചിത്രം- ദ ഷേപ്പ് ഓഫ് വാട്ടർ

ഛായാഗ്രഹകൻ: റോജർ ദീക്കിൻസ്. ചിത്രം- ബ്ലേഡ് റണ്ണർ 2049

Related Topics

Share this story