Times Kerala

ലോക്ക് ഡൗൺ; തിയേറ്റർ ജീവനക്കാർക്ക് സാമ്പത്തിക സഹായവുമായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍

 
ലോക്ക് ഡൗൺ; തിയേറ്റർ ജീവനക്കാർക്ക് സാമ്പത്തിക സഹായവുമായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍

ലോക്ഡൗണിനെ തുടര്‍ന്ന് കഷ്ടതയിലായ തിയേറ്റർ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട് തിയേറ്ററുടമകള്‍ക്ക്. ഈ അവസ്ഥയില്‍ സാമ്പത്തിക സഹായവുമായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. മുംബൈയിലെ പ്രശസ്തമായ ഗെയ്റ്റി ആന്റ് ഗാലക്സി (ജി 7) എന്ന മള്‍ട്ടിപ്ലക്സിന്റെ ഉടമ മനോജ് ദേശായ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

അക്ഷയ്കുമാര്‍ തന്നെ വിളിച്ചിരുന്നുവെന്നും സാമ്പത്തിക സഹായം വേണമെങ്കില്‍ മടികൂടാതെ അറിയിക്കണമെന്നും പറഞ്ഞതായി മനോജ് ദേശായ് പറഞ്ഞു. ജീവനക്കാരെ പിരിച്ചു വിടാനോ ശമ്പളം വെട്ടിക്കുറയ്ക്കാനോ കഴിയാതെയുള്ള ഈ അവസ്ഥയില്‍ നടന്റെ സഹായം വലിയ ആശ്വാസകരമാകുമെന്നും മനോജ് ദേശായ് പറഞ്ഞു.

Related Topics

Share this story