Times Kerala

ശാന്തസ്വഭാവമുള്ള അവൻ ലഹരിക്ക്‌ അടിമ ആയതിൽ പിന്നെ ദേഷ്യം വന്നാൽ മാരകമായി മറ്റുള്ളവരെ ഉപദ്രവിക്കാറു ഉണ്ടായിരുന്നു; പത്തനംതിട്ടയിൽ സഹപാഠിയെ വിദ്യാർഥികൾ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലൊരു കുറിപ്പ്

 
ശാന്തസ്വഭാവമുള്ള അവൻ ലഹരിക്ക്‌ അടിമ ആയതിൽ പിന്നെ ദേഷ്യം വന്നാൽ മാരകമായി മറ്റുള്ളവരെ ഉപദ്രവിക്കാറു ഉണ്ടായിരുന്നു; പത്തനംതിട്ടയിൽ സഹപാഠിയെ വിദ്യാർഥികൾ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലൊരു കുറിപ്പ്

#കല, കൗൺസലിംഗ് സൈക്കോളജിസ്റ്റ്

കുട്ടികുറ്റവാളികൾ പെരുകുന്നു !
ANGER MANAGEMENT തുടങ്ങിയ life skill education നൽക്കേണ്ടിതില്ലേ?
———————————-=====————————
പതിനാറു വയസ്സുള്ള പയ്യനെ കല്ലെറിഞ്ഞും പിന്നെ കോടാലി കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയത് സമപ്രായക്കാർ !
പത്തനംതിട്ടയിൽ അയിരൂൽ ചാരായവാറ്റു നടത്തിയവർ പിടിയിൽ എന്ന് ഇന്നത്തെ വാർത്ത..
രണ്ടും ഒന്ന് കൂട്ടി വായിച്ചു..
2007 കാലഘട്ടം മുതൽ മയക്കു മരുന്ന് മാഫിയകൾ കുട്ടികളുടെ ഇടയിൽ എത്രത്തോളം വ്യാപമാണ് എന്ന് പഠിക്കുന്ന ഒരാളാണ് ഞാൻ..
മകനെ അമ്മ കഴുത്ത് അറുത്ത് കൊന്ന കേസ് ഉണ്ടായത് പലവട്ടം ഞാൻ കുറിച്ചിട്ടുണ്ട്..
എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആയിരുന്ന അവൻ മയക്കു മരുന്നിനു അടിമ ആയിരുന്നു..
ശാന്തസ്വഭാവമുള്ള അവൻ ലഹരിക്ക്‌ അടിമ ആയതിൽ പിന്നെ ദേഷ്യം വന്നാൽ മാരകമായി മറ്റുള്ളവരെ ഉപദ്രവിക്കാറു ഉണ്ടായിരുന്നു എന്ന് ആ അമ്മ പറഞ്ഞു..
അവന്റെ ആ സ്വഭാവമാറ്റം ആയിരുന്നു അവരാദ്യം ശ്രദ്ധിച്ചത്..
അതി രാവിലെ ഏജന്റുകൾ അതാത് സ്ഥലങ്ങളിൽ കുട്ടികൾക്ക് ലഹരി മരുന്ന് കൈമാറുകയും, അത് വിറ്റു കൊടുക്കുന്നവർക്ക് അതിന്റെ അളവനുസരിച്ചു കമ്മീഷൻ കൊടുക്കുകയും ചെയ്യും എന്നത് ഒട്ടും രഹസ്യമായ കാര്യമല്ല..
ഇതിന്റെ പിന്നാലെ പോയാൽ അന്തര്സംസ്ഥാനം കടന്നു പോകേണ്ടി വരും.
ആരാ പോകുക എന്നതൊക്കെ പരസ്പരം ചോദിച്ചു ഓരോ പൗരനും ഉത്തരവാദിത്വം മടക്കും..
ഈ ലോക്ക് ഡൌൺ കാലത്ത്,
എല്ലായിടത്തും കർശന നടപടികൾ തുടരുമ്പോൾ ലഹരി സ്വകാര്യമായി കിട്ടാൻ മാർഗ്ഗമുണ്ടോ?
തന്റെ മകൻ / മകൾ ലഹരി ഉപയോഗിക്കുന്ന കൂട്ടത്തിൽ ആണോ എന്ന് കണ്ടെത്താൻ ഒരവസരം ആണ് ഈ കാലങ്ങൾ..
മാതാപിതാക്കൾക്ക് കുഞ്ഞുങ്ങളെ അടുത്തറിയാൻ ഒരവസരം ആകട്ടെ ഇത്..
ഭാരിച്ച സിലബസ്സ് കുട്ടികളുടെ തലയിൽ വെച്ച് കെട്ടുന്നതിനോടൊപ്പം anger management, meditation, yoga തുടങ്ങിയവയ്ക്കു പ്രാധാന്യം കൊടുക്കേണ്ടതാണ്..
കൗൺസലിങ് നു ഒരു പീരിയഡ് ഇല്ലാ എന്നതാണ് പലപ്പോഴും സങ്കടകരമായ അവസ്ഥ..
22 വർഷമായി കുട്ടികളുടെ ഇടയിൽ നിൽക്കുന്ന എനിക്ക് ഒട്ടനവധി തിക്താനുഭവങ്ങൾ പറയാനുണ്ട്..
കേൾക്കാൻ ആളില്ല..
വെളിച്ചം കാട്ടി തരേണ്ടവർ കണ്ണടയ്ക്കുക ആണ് അനുഭവങ്ങൾ..
Puberty എന്നത് ആണിനും പെണ്ണിനും ഒരേ പോലെയുള്ള ശാരീരികമാറ്റമാണ്..
ആ സമയത്തതാണ് അവരെ വാർത്തെടുക്കേണ്ടത്..
ഡ്രിൽ സമയം പോലും പ്രൊജക്റ്റ്‌ കൊടുത്ത് കുട്ടികളെ പഠനത്തിൽ മാത്രം ഒതുക്കുന്ന സിലബസ്സുകൾ ഒക്കെ ഒന്ന് അഴിച്ചു പണിയണം…
കോളേജുകളിലും സ്കൂളുകളിലും അധികാരികൾ പുതിയ തുടക്കങ്ങൾ കുറിക്കട്ടെ..
കല, കൗൺസലിംഗ് സൈക്കോളജിസ്റ്

Related Topics

Share this story