Times Kerala

ഹിജാബ് വലിച്ചൂരി പ്രതിഷേധം; ഇറാനില്‍ തടവിലായത് 35ഓളം സ്ത്രീകള്‍; കുറ്റം ചുമത്തിയത് വേശ്യാവൃത്തിക്ക്

 

ഇറാനില്‍ പൊതുയിടത്തില്‍ വെച്ച് ഹിജാബ് ഊരി പ്രതിഷേധിച്ച സംഭവത്തില്‍ 35ഓളം സ്ത്രീകളെ ജയിലിലടച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെ വ്യത്യസ്ത സംഭവങ്ങളിലായാണ് ഇത്രയും പേര്‍ അറസ്റ്റിലായിരിക്കുന്നത്.

വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പത്തുവര്‍ഷം വരെ കഠിനതടവ് ലഭിച്ചേക്കും. അതേസമയം യുവതികള്‍ക്ക് പൊലീസ് കസ്റ്റഡിയില്‍ ക്രൂരപീഡനം നേരിടേണ്ടിവന്നതായും മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിര്‍ബന്ധിത ശിരോവസ്ത്രത്തിനെതിരേ സംസാരിക്കുന്നവരെ അടിച്ചമര്‍ത്തുകയെന്ന സര്‍ക്കാരിന്റെ പ്രതിഷേധാര്‍ഹമായ നയത്തിന്റെ ഭാഗമാണിവരുടെ അറസ്റ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Topics

Share this story