Times Kerala

ബിഎംഡബ്ല്യൂ കാറില്‍ നിന്നിറങ്ങി നടിയ്ക്ക് മുന്നില്‍ സ്വയംഭോഗം ചെയ്ത ഡ്രൈവര്‍ അറസ്റ്റില്‍

 

മുംബൈ: ബിഎംഡബ്ല്യൂ കാറില്‍ നിന്നിറങ്ങി മറാത്തി സിനിമാ നടിക്കു മുന്നില്‍ സ്വയംഭോഗം ചെയ്തതായി ആരോപണം. മറാത്തി സീരിയല്‍-നാടക നടിയായ ചിന്‍മയി സുര്‍വെ രാഘവനാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.

സംഭവത്തെ കുറിച്ച് നടിയുടെ ഭര്‍ത്താവും ബോളിവുഡ് നടനുമായ സുമീത്ത് രാഘവന്‍ ട്വിറ്ററില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്.’കാര്‍ പാര്‍ളെ തിലക് വിദ്യാലയത്തിനു സമീപമായിരുന്നു നിര്‍ത്തിയിട്ടിരുന്നത്. ചാരനിറമുള്ള സഫാരി സ്യൂട്ടില്‍ വന്ന ഡ്രൈവര്‍ കാറില്‍ നിന്നിറങ്ങി ഭാര്യയ്ക്കു മുന്നില്‍ വെച്ച് സ്വയം ഭോഗം ചെയ്യുകയായിരുന്നു. ഭാര്യ തല്ലാനോങ്ങിയെങ്കിലും അയാള്‍ കടന്നു കളഞ്ഞു. കാറിന്റെ നമ്പര്‍ ഭാര്യ കുറിച്ചിട്ടിട്ടുണ്ട്. സുമീത്ത് ട്വിറ്ററില്‍ കുറിച്ചു.തുടര്‍ന്ന് സിസിടിവി ഫൂട്ടേജുകള്‍ പരിശോധിച്ചപ്പോള്‍ 42കാരനായ ജിവാന്‍ ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Topics

Share this story