Times Kerala

മാലദ്വീപിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം: 25 പേർ അറസ്റ്റിൽ

 

മാ​​​ലെ: മാലദ്വീപിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകരും പോലീസും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പ്രതിപക്ഷത്തെ 25 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആയിരക്കണക്കിന് പ്രക്ഷോഭകരാണ് പ്രസിഡന്‍റ് അബ്ദുള്ള യമീൻ രാജിവയ്ക്കണമെന്നും രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയത്.

Related Topics

Share this story