Times Kerala

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു ക്ഷേത്രദര്‍ശനം: ബിജെപി എംഎല്‍എയ്ക്കെതിരെ കേസ്

 
ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു ക്ഷേത്രദര്‍ശനം: ബിജെപി എംഎല്‍എയ്ക്കെതിരെ കേസ്

മുംബൈ: കൊവിഡ് ബാധയെത്തുടർന്ന് രാജ്യം അതീവ ജാഗ്രത പാലിക്കുന്ന അവസരത്തില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ക്ഷേത്രദര്‍ശനം നടത്തി ബിജെപി എംഎല്‍എ. സംഭവം വിവാദമായതോടെ എംഎല്‍എയ്ക്കെതിരേ കേസ് എടുത്തു. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് എംഎല്‍എ ആയ സുജിത് സിംഗ് താക്കൂറിനെതിരെയാണ് കേസെടുത്തത്. മഹാരാഷ്ട്രയില്‍ കൊവി‍ഡ് മരണസംഖ്യ വര്‍ധിക്കുന്ന ആശങ്ക നിലനില്‍ന്നതിനിടെയാണ് ബിജെപി എംഎല്‍എ തന്നെ നിർദ്ദേശങ്ങള്‍ പാലിക്കാതെ അണികളുമൊത്ത് ക്ഷേത്രദർശനം നടത്തുന്നത്.

സോലാപൂര്‍ ജില്ലയിലെ പാണ്ഡാര്‍പുരിലെ ക്ഷേത്രത്തിലാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ എംഎല്‍എ ദര്‍ശനം നടത്തിയത്. തിരക്ക് ഒഴിവാക്കാന്‍ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളും അടച്ചിട്ടിരിക്കുമ്പോഴാണ് ബിജെപി എംഎല്‍എയുടെ ക്ഷേത്ര സന്ദര്‍ശനം. ഈ മാസം നാലാം തീയതി ഏതാനും പേര്‍ക്കൊപ്പം ക്ഷേത്രത്തിലെത്തിയ എംഎല്‍എ ചിത്രങ്ങളും എടുത്തിരുന്നു. സംഭവം വിവാദമായതോടെ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് സുജിത് സിംഗ് താക്കൂറിനെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു.

Related Topics

Share this story