Times Kerala

മ​നു​ഷ്യ​ജീ​വ​നു​ക​ൾ അ​പ​ക​ട​ത്തി​ലാ​ക്കി ക്രി​ക്ക​റ്റ് മ​ത്സ​രം ന​ട​ത്തു​ന്ന​ത് ബു​ദ്ധി​യ​ല്ല: അ​ക്ത​റി​നെ ത​ള്ളി ക​പി​ൽ ദേവ്

 
മ​നു​ഷ്യ​ജീ​വ​നു​ക​ൾ അ​പ​ക​ട​ത്തി​ലാ​ക്കി ക്രി​ക്ക​റ്റ് മ​ത്സ​രം ന​ട​ത്തു​ന്ന​ത് ബു​ദ്ധി​യ​ല്ല: അ​ക്ത​റി​നെ ത​ള്ളി ക​പി​ൽ ദേവ്

ഡൽഹി: കൊറോണ എന്ന മഹാമാരിയെ പോരാടാന്‍ പണം കണ്ടെത്താനായി ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര നടത്തണമെന്ന് നിര്‍ദ്ദേശിച്ച മുന്‍ പാക്കിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തറിനെ തള്ളി മുന്‍ ഇന്ത്യന്‍ നായകൻ കപില്‍ ദേവ് രംഗത്ത്. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, കളി നടത്തി പണം കണ്ടെത്തേണ്ട ആവശ്യം ഇപ്പോളില്ല. നമുക്ക് ആവശ്യത്തിന് പണം കൈവശമുണ്ടെന്നും, ഇപ്പോഴത്തെ സാഹചര്യത്തില്‍ മനുഷ്യജീവനുകള്‍ അപകടത്തിലാക്കി ക്രിക്കറ്റ് മത്സരം നടത്തുന്നത് ബുദ്ധിയല്ലെന്നും കപില്‍ ദേവ് ചൂണ്ടിക്കാട്ടി.

മൂന്ന് ഏകദിനങ്ങളാണ് അക്തര്‍ നിര്‍ദേശിച്ചത്. ദുബായ് ഉള്‍പ്പെടെയുള്ള നിഷ്പക്ഷ വേദികളില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്താമെന്നാണ് അക്തര്‍ പറഞ്ഞത്. .

Related Topics

Share this story