Times Kerala

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 5,734; 24 മണിക്കൂറിനിടെ 540 പേര്‍ക്ക് രോഗം ബാധിച്ചു; മരണസംഖ്യ 166

 
രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 5,734; 24 മണിക്കൂറിനിടെ 540 പേര്‍ക്ക് രോഗം ബാധിച്ചു; മരണസംഖ്യ 166

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 540 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 5,734 ആയി ഉയര്‍ന്നു.

വൈറസ് ബാധിച്ച് ഇതുവരെ 166 പേരാണ് രാജ്യത്ത് മരിച്ചത്. 24 മണിക്കൂറിനിടെ 17 പേര്‍ മരിച്ചെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 5,095 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നുണ്ടെന്നും 473 പേര്‍ രോഗമുക്തി നേടിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Topics

Share this story