Times Kerala

ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനം നേടി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്

 
ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനം നേടി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്

ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനം നേടി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. ഇത് മൂന്നാം തവണയാണ് ജെഫ് ബെസോസ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. 113 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഫോബ്‌സ് പുറത്തു വിട്ട 34 -ാമത് വാര്‍ഷിക ലോകസമ്പന്ന പട്ടികയിലാണ് ലോക കോടിശ്വരന്മാരുടെ സ്ഥാനം രേഖപ്പെടുത്തിയിട്ടുള്ളത്.

ബില്‍ ഗേറ്റ്‌സ് ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 98 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി. എല്‍വിഎംഎച്ചിന്റെ സിഇഒയും ചെയര്‍മാനുമായ ബെര്‍നാര്‍ഡ് അര്‍നോള്‍ഡാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. 76 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഫോബ്‌സ് പട്ടികയില്‍ നാലം സ്ഥാനത്ത് ഇടം നേടിയിരിക്കുന്നത് പ്രമുഖ ഓഹരി നിക്ഷേപകനായ വാറന്‍ ബഫറ്റാണ് നാലാം സ്ഥാനത്ത് ഉള്ളത്. 67.5 ബില്യണ്‍ ആസ്തിയുമായാണ് അദ്ദേഹം നാലാം സ്ഥാനത്ത് എത്തിയത്.ഓറക്കിള്‍ സ്ഥാപകനും സിടിഒയുമായ ലാറി എല്ലിസണാണ് അഞ്ചാം സ്ഥാനത്തുള്ളത്. 59 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പത്ത്. കൊറോണ വൈറസ് വ്യാപനം മൂലം ആസ്തിയില്‍ വന്‍ കുറവ് വന്നതിനെ തുടര്‍ന്ന് 267 പേര്‍ക്ക് ഉയര്‍ന്ന സ്ഥാനം നഷ്ടമായതായി ഫോബ്‌സിന്റെ പട്ടികയില്‍ പറയുന്നു.

Related Topics

Share this story