Times Kerala

കോവിഡ് 19: ചെറുകിട ഇടത്തരം സംരംഭകർക്കായി രണ്ടാം സാമ്പത്തിക പാക്കേജ് ഉടൻ

 
കോവിഡ് 19: ചെറുകിട ഇടത്തരം സംരംഭകർക്കായി രണ്ടാം സാമ്പത്തിക പാക്കേജ് ഉടൻ

കൊച്ചി: സൂക്ഷ്മ ചെറുകിട സംരംഭ‍കര്‍ക്കുൾപ്പെടെ കൈത്താങ്ങാകുന്ന രണ്ടാം സാമ്പത്തിക പാക്കേജ് കേന്ദ്ര ക സ‍ര്‍ക്കാര്‍ ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. ഒരു ലക്ഷം കോടി രൂപയുടേതാകും പാക്കേജ് എന്ന് കേന്ദ്ര സർക്കാറിനോടടുത്ത വൃത്തങ്ങൾ സൂചന നൽകി. പ്രതിസന്ധിയിലായ എംഎസ്എംഇ മേഖലയ്ക്ക് കൈത്താങ്ങാകുന്നതായിരിക്കും പുതിയ പാക്കേജ് എന്നാണ് വിവരം.അടുത്തിടെ 1.7 ലക്ഷം രൂപയുടെ സാമ്പത്തിക പാക്കേജ് സ‍ര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് പൊതുവായി പ്രഖ്യാപിച്ച പാക്കേജിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവ‍ര്‍ക്കും മുൻതൂക്കം നൽകിയിരുന്നു.

Related Topics

Share this story