Times Kerala

ചെറിയ പ്രായമല്ലേ, ഞാൻ പേടിച്ചു പോയി..! അച്ഛൻ ബോഡി ഗാർഡായി  അതോടെ ‘കാമുകനെ’ കാണാതായി; നടി നീത പിള്ള

 
ചെറിയ പ്രായമല്ലേ, ഞാൻ പേടിച്ചു പോയി..! അച്ഛൻ ബോഡി ഗാർഡായി  അതോടെ ‘കാമുകനെ’ കാണാതായി; നടി നീത പിള്ള

‘പൂമരം’ എന്ന കാളിദാസ് ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് എത്തിയ നടിയാണ് നീത പിള്ള. കുട്ടികാലത്തെ പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് താരമിപ്പോൾ. പ്രണയത്തെ കുറിച്ച് ഓർക്കുമ്പോൾ പേടി തോന്നുന്ന ഒരു കാര്യമുണ്ടെന്ന് നീത പറഞ്ഞത് . വനിതയുമായുള്ള അഭിമുഖത്തിലാണ് നടി തന്റെ അനുഭവം പങ്കുവെച്ചത്.

പണ്ട് ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഞങ്ങളുടെ സ്കൂളിലെ തന്നെ ഒരു പയ്യനും അവന്റെ ഗ്യാങ്ങും എന്നും ഞാൻ പോകുന്ന വഴിയിൽ വന്ന് നിൽക്കും. ഇത് സ്ഥിരമായപ്പോൾ ഞാൻ വീട്ടിലേക്കുള്ള വഴി മാറ്റി വേറെ വഴിക്ക് പോകാൻ തുടങ്ങി. അതു കണ്ടു പിടിച്ച് പിന്നെയും അവൻ അവന്റെ പ്രണയം അറിയിക്കാൻ വന്നു. ചെറിയ പ്രായമല്ലേ, ഞാൻ പേടിച്ചു പോയി. സംഗതി അച്ഛനോട് പറഞ്ഞു.

പിറ്റേ ദിവസം മുതൽ അച്ഛൻ ബോഡിഗാർഡായി വരാൻ തുടങ്ങി. അതോടെ ‘കാമുകനെ’ കാണാതായി. ആറിൽ നിന്ന് ഏഴാം ക്ലാസിൽ എത്തിയപ്പോൾ പുതിയ ഡിവിഷനിൽ ദാ, അവൻ. ഇതിനു മുൻപ് അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്ന മട്ടിലായിരുന്നു അവന്റെ പെരുമാറ്റം.

Related Topics

Share this story