Times Kerala

കൊറോണ ഭീതിപരത്തി, സൂപ്പർമാർക്കറ്റിൽ കയറി ഉത്പന്നങ്ങളിൽ നക്കിവെച്ചു: സ്ത്രീ അറസ്റ്റിൽ

 
കൊറോണ ഭീതിപരത്തി, സൂപ്പർമാർക്കറ്റിൽ കയറി ഉത്പന്നങ്ങളിൽ നക്കിവെച്ചു: സ്ത്രീ അറസ്റ്റിൽ

ലോസ്ആഞ്ചലസ്: ലോകത്തിന് മുഴുവൻ ഭീഷണിയായി കൊറോണ വൈറസ് പടർന്ന് പിടിക്കുന്നതിനിടെ ഭീതി പരത്തി യുവതി. സൂപ്പർമാർക്കറ്റിനുള്ളിൽ കയറി 1.37 ലക്ഷം രൂപ വില വരുന്ന പലചരക്ക് സാധനങ്ങളിലും മറ്റ് അവശ്യവസ്തുക്കളിലും നൽകുകയായിരുന്നു യുവതി ചെയ്തത്. വടക്കൻ കാലിഫോർണിയയിൽ ബുധനാഴ്ചയാണ് സംഭവം.

സംഭവത്തിൽ കാലിഫോർണിയ സ്വദേശിനിയായ ജെന്നിഫർ വാക്കർ (53) എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കടയിലെ നിത്യോപയോഗ സാധനങ്ങൾ കൂടാതെ ആഭരണങ്ങളിലും ഇവർ നക്കിയെന്ന് ജീവനക്കാർ പൊലീസിനെ അറിയിച്ചു.

മാംസവും മദ്യവുമുൾപ്പെടെയുള്ള വസ്തുക്കൾ ഇവർ കാർട്ടിനുള്ളിൽ എടുത്തു വച്ചിരുന്നു. എന്നാൽ പണമില്ലാത്തതിനാൽ ഇവർ ഒന്നും വാങ്ങിയില്ലെന്നും ജീവനക്കാർ വ്യക്തമാക്കി. ഇവർ സ്പർശിക്കുകയും നക്കുകയും ചെയ്ത സാധനങ്ങളത്രയും കടയുടമ നശിപ്പിച്ചു. ​

ഗുരുതരമായ നാശനഷ്ടം വരുത്തിയതിന്റെ പേരിലാണ് ജെന്നിഫറെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തി. അമേരിക്കയിൽ നാല് ലക്ഷം പേർ കൊറോണ ബാധിതരാകുകയും 1400 ലധികം പേർ മരിക്കുകയും ചെയ്തു.

Related Topics

Share this story