Times Kerala

‘കോട്ടയം നസിർ…മിമിക്രി കലാകാരന്മാർക്കിടയിലെ ‘ഒരേ ഒരു രാജാവ്’, അതുല്യനായ ഒരു ചിത്രകാരൻ കൂടെയാണ് ; വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് രമേഷ് പിഷാരടി

 
‘കോട്ടയം നസിർ…മിമിക്രി കലാകാരന്മാർക്കിടയിലെ ‘ഒരേ ഒരു രാജാവ്’, അതുല്യനായ ഒരു ചിത്രകാരൻ കൂടെയാണ് ; വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് രമേഷ് പിഷാരടി

മിമിക്രി രംഗത്ത് നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയ താരമാണ് കോട്ടയം നസീർ.  ഇപ്പോളിതാ  മിമിക്രി കലാകാരനും സിനിമാ താരത്തിനുമപ്പുറം കോട്ടയം നസീർ ഒരു ഗംഭീര ചിത്രകാരൻ കൂടിയാണെന്ന് തെളിക്കുകയാണ് . നടനും സംവിധയകനും മിമിക്രി കലാകാരനുമായ രമേഷ് പിഷാരടി അദ്ദേഹത്തിൻ്റെ ചില ചിത്രങ്ങൾ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

‘കോട്ടയം നസിർ…മിമിക്രി കലാകാരന്മാർക്കിടയിലെ ‘ഒരേ ഒരു രാജാവ്’ അതുല്യനായ ഒരു ചിത്രകാരൻ കൂടെയാണ്. കഴിഞ്ഞ വർഷം അദ്ദേഹം നടത്തിയ എക്സിബിഷൻ കണ്ട് ഞാൻ അദ്ദേഹത്തെ വിളിച്ചു പറഞ്ഞത് ഇതാണ്: “മിമിക്രി എന്ന കലയിലൂടെ മലയാളികൾ മുഴുവൻ നിങ്ങളെ അംഗീകരിച്ചു; ചിത്രരചനാ മേഖലയിൽ ആണ് ഇക്ക കൂടുതൽ ശ്രദ്ധിച്ചിരുന്നത് എങ്കിൽ ഒരു പക്ഷെ ഇന്ന് ലോകം നിങ്ങളെ അറിഞ്ഞേനെ”
അദ്ദേഹത്തിന്റെ ചില ലോക്ക് ഡൗൺ നേരമ്പോക്കുകൾ എനിക്കയച്ചു തന്നത് ഞാൻ നിങ്ങളുമായി പങ്ക് വയ്ക്കുന്നു …’- തൻ്റെ ഫേസ്ബുക്ക് പേജിൽ എഴുതിയ കുറിപ്പിൽ പിഷാരടി പറയുന്നു.

നിരവധി ആളുകളാണ് പിഷാരടിയുടെ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Related Topics

Share this story