കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സീസണ്‍ നഷ്ടപ്പെട്ട് പ്രയാസത്തിലായ വിവിധ വിഭാഗങ്ങളിലെ കലാകാരന്‍മാര്‍ക്ക് ധനസഹായമെത്തിക്കുമെന്ന് മുഖ്യമന്ത്രി. ഈ വിഭാഗത്തില്‍ പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ അപേക്ഷിച്ചിട്ടുള്ള കലാകാരന്‍മാര്‍ക്ക് മാസത്തില്‍ ആയിരം രൂപ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ഈ ക്ഷേമനിധിയില്‍ നിന്ന് മാസത്തില്‍ 3000 രൂപ പെന്‍ഷന്‍ വാങ്ങുന്ന 3012 പേരുണ്ട്. അവര്‍ക്ക് പുറമെയാണിത്. വരുന്ന രണ്ട് മാസത്തേക്കായിരിക്കും സഹായം നല്‍കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ അപേക്ഷിച്ചിട്ടുള്ള പതിനായിരം കലാകാരന്‍മാര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
You might also like
Comments are closed.