Times Kerala

എന്തിന് മുഖം മാത്രം, നെഞ്ചുവരെ മൂടിയേക്കാം; അതും വെറും 7രൂപക്ക്; കുറഞ്ഞ ചെലവില്‍ മാസ്‌ക് നിര്‍മിച്ച് തിരുപ്പതി എസ്.വി റുയ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ ആരോഗ്യവിഭാഗം

 
എന്തിന് മുഖം മാത്രം, നെഞ്ചുവരെ മൂടിയേക്കാം; അതും വെറും 7രൂപക്ക്; കുറഞ്ഞ ചെലവില്‍ മാസ്‌ക് നിര്‍മിച്ച് തിരുപ്പതി എസ്.വി റുയ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ ആരോഗ്യവിഭാഗം

തിരുപ്പതി: ഈ കൊറോണ കാലത്ത് കൂടുതൽ ആവശ്യമുള്ള ഒന്നായി മാറിയിരിക്കുകയാണ് ഫേസ് മാസ്‌ക്കുകൾ. പലയിടങ്ങളിലും പല വിലക്കാണ് ഇപ്പോൾ മാസ്ക് വിൽക്കുന്നത്. 5രൂപ മുതൽ 30രൂപ വരെ ഈടാക്കുന്നവരും ഉണ്ട്. ഇപ്പോളിതാ കൊറോണ വൈറസ് ബാധിച്ച രോഗികള്‍ക്ക് അരുകില്‍ ചികിത്സ നല്‍കാന്‍ എത്തുന്ന ഡോക്ടർമാർക്കായി സ്വയം സുരക്ഷയ്ക്കായി കുറഞ്ഞ ചെലവില്‍ മാസ്‌ക് നിര്‍മിച്ച് തിരുപ്പതി എസ്.വി റുയ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ ആരോഗ്യവിഭാഗം.

സാധാരണ ശസ്ത്രക്രിയാ മാസ്‌കിലേക്ക് എ 4 വലുപ്പത്തിലുള്ള ഓവര്‍ഹെഡ് പ്രൊജക്ടര്‍ ഷീറ്റ് (ഒ.എച്ച്.പി) ഘടിപ്പിച്ചാണ് മാസ്‌ക്കുകൾ നിര്‍മ്മിച്ചത്. മാസ്‌കിനു ഡോക്ടര്‍മാരുടെ മുഖം മുതല്‍ നെഞ്ച് വരെ മൂടാനാകും എന്നതാണ് പ്രേത്യേകത.
ആശുപത്രിയിലെ ആര്‍.എം.ഒ ഡോ. ഇ. ഹരി കൃഷ്ണ, അനസ്‌തേഷ്യ ഡോക്ടര്‍ എസ്. ശ്രീനിവാസുലു എന്നിവരാണ് നൂതന ആശയം അവതരിപ്പിച്ചത്.

ഈ മാസ്‌കിലൂടെ രോഗികളുടെ ശ്വസനവായുവില്‍ നിന്ന് സ്വയം രക്ഷിക്കാന്‍ കഴിയും. ഇത് രോഗികളെ പരിശോധിക്കുമ്പോഴും അത്യാഹിതങ്ങളിലും മാത്രമേ ഉപയോഗിക്കാനാവൂ.ഒരു മാസ്‌കിന്റെ വില വെറും 7 രൂപയാണ്, ഉപയോഗത്തിന് ശേഷം അത് എളുപ്പത്തില്‍ നീക്കംചെയ്യാം. നിലവില്‍ ഒരു ദിവസം മുന്നൂറോളം മാസ്‌കുകള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Related Topics

Share this story