Times Kerala

വർക്കല പോലീസ് സ്റ്റേഷന്‍ പരിധിയിലും ഡ്രോണ്‍ പറത്തി നിരീക്ഷണം ശക്തമാക്കി…

 
വർക്കല പോലീസ് സ്റ്റേഷന്‍ പരിധിയിലും ഡ്രോണ്‍ പറത്തി നിരീക്ഷണം ശക്തമാക്കി…

കൊല്ലം: ആള്‍ക്കൂട്ടത്തെ കണ്ടെത്താന്‍ വർക്കല പോലീസ് സ്റ്റേഷന്‍ പരിധിയിലും ഡ്രോണ്‍ പറത്തി പോലീസ്. ലോക്ക് ഡൗണിന്റെ ഭാഗമായി ആളുകള്‍ കൂട്ടമായി നില്‍ക്കുന്നത് കണ്ടെത്താനാണ് വർക്കല പോലീസിന്റെ നേതൃത്വത്തില്‍ ഡ്രോണുകള്‍ പറത്തി നിരീക്ഷണം കര്‍ശനമാക്കിയത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായി ടൗണുകളില്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ആദ്യ ദിനങ്ങളില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ടൗണില്‍ ആളുകള്‍ എത്തുന്നത് കുറയുകയും മിക്കയിടങ്ങളിലും ചെറിയ കവലകളിലും കടകളിലുമായി ആള്‍ക്കൂട്ടമിറങ്ങുന്നത്. കടപ്പുറങ്ങളിൽ.

മൈതാനങ്ങളില്‍ കുട്ടികളുള്‍പ്പെടെ കൂട്ടംകൂടി കളിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുക എന്നുള്ള ഉദ്ദേശത്തോടെയാണ് ആളുകളെ കൂട്ടംകൂട്ടമായി നില്‍ക്കാന്‍ അനുവദിക്കാത്ത്. വർക്കല സ്റ്റേഷന്‍ പരിധിയിലെ അഞ്ചോളം കേന്ദ്രങ്ങളിലാണ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്. ലോക് ഡൗണ്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ പരിശോധന കര്‍ശനമാക്കിയതെന്ന്…

വർക്കല സി ഐ ജി ഗോപകുമാർ പറഞ്ഞു. പ്രബോഷ് നൽ എസ് ഐ പ്രവീൺ. ജനമൈത്രി ബീറ്റ് ഓഫീസർ ജയപ്രകാശ്. അൻസാർ. തുടങ്ങിയവർ

Related Topics

Share this story