തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകരെ സാലറി ചലഞ്ചില്‍നിന്ന് ഒഴിവാക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടന (കെ.ജി.എം.ഒ.എ) മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വന്തം ആരോഗ്യത്തെയും കുടുംബത്തെയും മറന്ന് പ്രവര്‍ത്തിക്കുന്നവരെ ആദരിക്കേണ്ട കടമ സമൂഹത്തിനുണ്ട്. സാമ്പത്തിക അനുകൂല്യങ്ങള്‍ നല്‍കി അവരെ പ്രേത്സാഹിപ്പിക്കുകയാണ് വേണ്ടത്. അതിനാല്‍ സാലറി ചലഞ്ചില്‍നിന്ന് ഒഴിവാക്കണമെന്നാണ് കത്തിലെ ആവശ്യം.
You might also like
Comments are closed.