താനും കുടുംബവും കോവിഡ് ബാധിതരാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി ബോളിവുഡ് താരം ഷെഫാലി ഷാ.
ഷെഫാലിയും കുടുംബവും കോവിഡ് പോസിറ്റീവ് ആണെന്ന തരത്തിൽ താരത്തിന്റെ ഫേസ്ബുക്ക് പേജ് വഴി തന്നെ വ്യാജപ്രചരണം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം. താനും കുടുംബവും സുരക്ഷിതമായിരിക്കുന്നുവെന്നും തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് ആരോ വ്യാജപ്രചാരണം നടത്തുകയായിരുന്നുവെന്നുമാണ് ഷെഫാലി അറിയിച്ചിരിക്കുന്നത്.’
നിലവിലെ സാഹചര്യം എല്ലാവരും കൈകാര്യം ചെയ്യുന്നത് പോലെയാണ് ഞാനും കൈകാര്യം ചെയ്യുന്നത്. കുടുംബവും ഞാനും സുരക്ഷിതമായിരിക്കുകയാണ്. മറിച്ചുള്ള പ്രചരണങ്ങൾ അത് ആര് എഴുതിയതായാൽ തന്നെയും.. ഷെഫാലി ഇൻസ്റ്റയിൽ കുറിച്ചു.വ്യാജപ്രചാരണത്തം ആണെങ്കിലും അസുഖവിവരം അറിഞ്ഞ് ആശങ്ക പ്രകടിപ്പിച്ചെത്തിയ എല്ലാവരോടും നന്ദി പറയാനും താരം മറന്നില്ല
Comments are closed.