Times Kerala

ഡോക്ടര്‍ രജിത് കുമാറിന്റെ ആയുധം സിമ്പതിയായിരുന്നു..!, നല്ല രീതിയില്‍ ഹോംവര്‍ക് ചെയ്ത് തയാറെടുത്താണ് അദ്ദേഹം ബിഗ്‌ ബോസ് ഷോയിൽ വന്നത്; ആര്യ

 
ഡോക്ടര്‍ രജിത് കുമാറിന്റെ ആയുധം സിമ്പതിയായിരുന്നു..!, നല്ല രീതിയില്‍ ഹോംവര്‍ക് ചെയ്ത് തയാറെടുത്താണ് അദ്ദേഹം ബിഗ്‌ ബോസ് ഷോയിൽ വന്നത്; ആര്യ

ബഡായ് ബംഗ്ളാവിലൂടെയാണ് ആര്യ എന്ന താരത്തിന്റെ കരിയർ ഇത്രത്തോളം ഉയർന്നത്. നൃത്ത വേദികളിലും, സ്റ്റേജ് ഷോകളിലും മിന്നും പ്രകടനം കാഴ്ച വച്ച താരം ഇപ്പോൾ മോഡൽ രംഗത്തേക്കും ചുവട് ഉറപ്പിച്ചു കഴിഞ്ഞു.ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികൂടിയായിരുന്നു  ആര്യ. മികച്ച പിന്തുണ നേടിയതിനോടൊപ്പം തന്നെ കടുത്ത വിമര്‍ശനങ്ങളും താരത്തിനെതിരെ ഉയര്‍ന്നുവന്നിരുന്നു. ഇപ്പോളിതാ ബിഗ്‌ ബോസ് ഷോയിലെ റിയല്‍ വിന്നര്‍ ഡോക്ടര്‍ രജിത് കുമാറാണെന്ന് തുറന്നു പറയുകയാണ് താരം.

ആര്യയുടെ വാക്കുകൾ ഇങ്ങനെ;

‘എന്നെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ ബിഗ്‌ ബോസ് ഷോയിലെ റിയല്‍ വിന്നര്‍ ഡോക്ടര്‍ രജിത് കുമാറാണ്. അസാധ്യ ഗെയിമറാണ് അദ്ദേഹം. പല ഭാഷകളിലെ ബിഗ്‌ബോസ് ഷോ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു റെവല്യൂഷന്‍ ആയി മാറിയ മറ്റൊരു മല്‍സരാര്‍ഥി ഉണ്ടാകില്ല. അദ്ദേഹം ഇതിനെ പൂര്‍ണമായും ഒരു ഗെയിമായി കണ്ട് ഒരു കളിക്കാരനായിട്ടാണ് നിന്നത്. അത് വിജയിച്ചു.’24 മണിക്കൂര്‍ ആ വീട്ടില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍നിന്ന് ഒരു മണിക്കൂര്‍ മാത്രമാണ് പുറത്തേക്ക് പോകുന്നത്. ആ സമയത്ത് മികച്ച കണ്ടന്റ് കൊടുക്കാന്‍ നമുക്ക് സാധിക്കണം.’

‘നല്ല രീതിയില്‍ ഹോംവര്‍ക് ചെയ്ത് തയാറെടുത്താണ് അദ്ദേഹം വന്നത്. സിമ്പതിയായിരുന്നു അദ്ദേഹത്തിന്റെ ആയുധം. സിമ്പതിയില്‍ വീഴാത്ത മലയാളികള്‍ ഇല്ല. ഞങ്ങളുമായിട്ട് എന്ത് പ്രശ്‌നം ഉണ്ടായാലും അദ്ദേഹം തിരിച്ച് ഒരു വാക്കു പോലും പറയില്ല. ആ പ്രശ്‌നം അവിടെ തീര്‍ന്നുവെന്ന് വിചാരിച്ച് ഞങ്ങള്‍ അത് വിട്ടുകളയും. പക്ഷേ, അദ്ദേഹം ഏതെങ്കിലും ക്യാമറയുടെ മുന്നില്‍ പോയിരുന്ന് ഒറ്റയ്ക്ക് സംസാരിക്കും. ഇതൊക്കെ പുറത്ത് വന്നതിനു ശേഷമാണ് ഞങ്ങള്‍ അറിയുന്നത്. ഞങ്ങള്‍ക്കിടയില്‍ എന്ത് പ്രശ്‌നമുണ്ടായാലും രാത്രി ഉറങ്ങുന്നതിനു മുന്‍പ് അതെല്ലാം പറഞ്ഞുതീര്‍ക്കാറുണ്ട്. അതൊന്നും പ്രേക്ഷകര്‍ കണ്ടിട്ടില്ല. ഒരു മണിക്കൂര്‍ നേരത്തെ കാഴ്ചകള്‍കൊണ്ട് മാത്രം ഒരാളെ ജഡ്ജ് ചെയ്യരുത്.’ വനിതയുമായുള്ള അഭിമുഖത്തില്‍ ആര്യ പറഞ്ഞു.

Related Topics

Share this story