Times Kerala

കാസർഗോഡ് ജില്ലയില്‍ സൗജന്യ റേഷന്‍ വിതരണം ആദ്യ ആഴ്ചയില്‍ 83.14 ശതമാനം പൂര്‍ത്തീകരിച്ചു

 
കാസർഗോഡ് ജില്ലയില്‍ സൗജന്യ റേഷന്‍ വിതരണം  ആദ്യ ആഴ്ചയില്‍ 83.14 ശതമാനം പൂര്‍ത്തീകരിച്ചു

ജില്ലയില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സൗജന്യ റേഷന്‍ വിതരണം 83.14 ശതമാനം പൂര്‍ത്തീകരിച്ചു. ലോക്്ഡൗണിനോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച റേഷന്‍ വിതരണം ആരംഭിച്ച് ഒരാഴ്ച ആകുമ്പോഴേക്കും ജില്ലയില്‍ ആകെയുള്ള 3,13,835 റേഷന്‍ കാര്‍ഡുകളില്‍ 2,60, 938 റേഷന്‍ കാര്‍ഡ് ഉടമകള്‍ സൗജന്യ റേഷന്‍ വാങ്ങിക്കഴിഞ്ഞു. കൂടാതെ റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും സൗജന്യ റേഷന്‍ വാങ്ങാം. സൗജന്യ റേഷന്‍ വിതരണത്തിന്റെ ഭാഗമായി 4197.75 മെട്രിക ടണ്‍ അരിയും 403.55 മെട്രിക് ടണ്‍ ഗോതമ്പും വിതരണം ചെയ്തു.. ഈ മാസം 20 വരെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിതരണം നടക്കുക. ഏപ്രില്‍ പത്തോടെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കായുള്ള (മഞ്ഞ,പിങ്ക് കാര്‍ഡുകള്‍) കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അരി വിതരണവും ആരംഭിക്കും.ഇതു പ്രകാരം റേഷന്‍ കാര്‍ഡില്‍ പേരുള്ള ഒരു വ്യക്തിക്ക് അഞ്ചു കിലോ വീതം ലഭിക്കും.ഇതിനായി 912 മെട്രിക് ടണ്‍ അരിയാണ് എത്തിച്ചത്.

സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ്

സൗജന്യ റേഷന്‍ വിരണം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളിലേക്ക് ആവശ്യമായ സാധനങ്ങളുടെ സംഭരണം ആരംഭിച്ചു. 17 ഭക്ഷ്യ വിഭവങ്ങള്‍ അടങ്ങിയതായിരിക്കും കിറ്റ്.ആദ്യഘട്ടത്തില്‍ മുന്‍ഗണന (മഞ്ഞ,പിങ്ക് കാര്‍ഡുകള്‍) വിഭാഗക്കാര്‍ക്കാണ് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നല്‍കുക. തുടര്‍ന്ന് എല്ലാം റേഷന്‍ കാര്‍ഡുടമകള്‍ക്കും റേഷന്‍ കാര്‍ഡിറ്റാത്തവര്‍ക്കും ഭക്ഷ്യധാന്യ കിറ്റ് നല്‍കും.കിറ്റുകള്‍ക്ക് ആവശ്യമായ തുണി സഞ്ചികള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുക.കിറ്റുകള്‍ സപ്ലൈകോ ഔട്ട്ലെറ്റുകള്‍ വഴി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

റേഷന്‍ വിതരണം കാര്യക്ഷമമാക്കാന്‍ പരിശോധന

കൊറോണക്കാലത്തെ റേഷന്‍ വിതരണം കാര്യക്ഷമമാക്കാനും കുറ്റമറ്റതാക്കാനും പരിശോധനകള്‍ ഊര്‍ജ്ജിതമാക്കുകയാണ് സിവില്‍ സപ്ലൈസ് വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും .റേഷന്‍ സാധനങ്ങളില്‍ അളവിലും തൂക്കത്തിലും കുറവ് നല്‍കിക്കൊ് ഉപഭോക്താക്കളെ വഞ്ചിക്കുന്നുവെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് ലീഗല്‍ മെട്രോളജി വകുപ്പ് റേഷന്‍ കടകളില്‍ പരിശോധന നടത്തുകയും ക്രമക്കേടുകള്‍ കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്ത് വരികയാണ്.റേഷന്‍ കടകള്‍ക്ക് പുറമെ പൊതുവിപണിയിലും പരിശോധന ശക്തമാക്കിയിട്ടു്.നിലവില്‍ റേഷന്‍ കടകളില്‍ തൂക്കം സംബന്ധിച്ച് എട്ട് കേസുകളും കൂപ്പിവെള്ളത്തിന് കൂടുതല്‍ വിലയീടാക്കിയതിന് 12 കേസുകളും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ വില്പന സംബന്ധിച്ച് എട്ട് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. താലൂക്ക് തലത്തിലാണ് പരിശോധനകള്‍ നടത്തുന്നത്.ലീഗല്‍ മെട്രോളജി വകുപ്പും സിവില്‍ സപ്ലൈസ് വകുപ്പും ഒറ്റയ്ക്കും സംയുക്തമായും പരിശോധനകള്‍ നടത്തി വരുന്നു. ഇതിനു പുറമെ ഫ്ലൈയിംഗ് സ്‌ക്വാഡും പരിശോധന നടത്തുന്നു്് കൂടാതെ ഉപഭോക്താക്കളുടെ പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമായി കണ്‍ട്രോള്‍ റും പ്രവര്‍ത്തിക്കുന്നു.കണ്‍ട്രോള്‍ റൂം നമ്പര്‍ -04994 255138

Related Topics

Share this story