Times Kerala

കോവിഡ് 19: മലപ്പുറം ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യോത്പന്ന കിറ്റ് വിതരണം മൂന്നാം ഘട്ടത്തിലേക്കു കടന്നു

 
കോവിഡ് 19: മലപ്പുറം ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യോത്പന്ന കിറ്റ് വിതരണം മൂന്നാം ഘട്ടത്തിലേക്കു കടന്നു

കോവിഡ് 19 ന്റെ ഭാഗമായി ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യോത്പന്ന കിറ്റുകളുടെ വിതരണം മൂന്നാം ഘട്ടത്തിലേക്ക് കടന്നു. ഇന്നലെ (ഏപ്രില്‍ 07) 5,835 ഭക്ഷ്യോത്പന്ന കിറ്റുകളാണ് വിതരണം ചെയ്തത്. ജില്ലയില്‍ ഇതുവരെ 63,097 അതിഥി തൊഴിലാളികള്‍ക്കാണ് കിറ്റുകള്‍ ലഭ്യമാക്കിയതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജുവിന്റെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ സെല്ലാണ് ജില്ലയില്‍ കിറ്റ് വിതരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ കിറ്റുകള്‍ നല്‍കിയ തൊഴിലാളികള്‍ക്കു തന്നെയാണ് ഭക്ഷണ സാധനങ്ങള്‍ തീരുന്ന മുറയ്ക്ക് വീണ്ടും കിറ്റുകള്‍ എത്തിക്കുന്നതെന്ന് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ പറഞ്ഞു,
താലൂക്ക് തലത്തില്‍ ഇന്നലെ വിതരണം ചെയ്ത കിറ്റുകളുടെ എണ്ണം ചുവടെ പറയുന്നു,

Related Topics

Share this story