Times Kerala

കോവിഡ് 19;മലപ്പുറം ജില്ലയില്‍ 746 ചരക്ക് വാഹനങ്ങള്‍ക്ക് ഇതുവരെ യാത്രാ പാസുകള്‍ വിതരണം ചെയ്തു

 
കോവിഡ് 19;മലപ്പുറം ജില്ലയില്‍ 746 ചരക്ക് വാഹനങ്ങള്‍ക്ക് ഇതുവരെ യാത്രാ പാസുകള്‍ വിതരണം ചെയ്തു

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പൊലീസ് 87 കേസുകള്‍ കൂടി ഇന്നലെ (ഏപ്രില്‍ 07) രജിസ്റ്റര്‍ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 145 പേരെ ഇന്നലെ അറസ്റ്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 45 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 1,107 ആയി. 1,477 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 366 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Related Topics

Share this story