Times Kerala

മുത്തൂറ്റ് മിനി ഗ്രൂപ്പ് ഒരു ലോഡ് അവശ്യസാധങ്ങള്‍ പത്തനംതിട്ട ജില്ലാഭരണകൂടത്തിന് കൈമാറി

 
മുത്തൂറ്റ് മിനി ഗ്രൂപ്പ് ഒരു ലോഡ് അവശ്യസാധങ്ങള്‍ പത്തനംതിട്ട ജില്ലാഭരണകൂടത്തിന് കൈമാറി

കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് സഹായം എത്തിക്കുന്നതിന് മുത്തൂറ്റ് മിനി ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് എം മാത്യു മുത്തൂറ്റ് ഒരു ലോഡ് അവശ്യസാധനങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. 2000 കിലോ സവാള, 1000 കിലോ ഉരുളക്കിഴങ്, 75 കിലോ തുവര പരിപ്പ് എന്നി ഭക്ഷ്യധാന്യങ്ങളാണ് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രമഫലമായി എത്തിച്ചത്.

അവശ്യസാധനങ്ങള്‍ കളക്ടറേറ്റില്‍ ഡി.എം ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണനാണ് മുത്തൂറ്റ് മിനി ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് എം മാത്യു മുത്തൂറ്റ് കൈമാറിയത്. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, കൊറോണ നോഡല്‍ ഓഫീസര്‍ വി.എസ് വിജയകുമാര്‍, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ സി.പി രാജേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story