Times Kerala

ഒട്ടേറെ ഉപയോഗിക്കാൻ സാധ്യത ഉള്ള ഒരു നടൻ ആയിരുന്നു ശശിയേട്ടൻ ..! മലയാള സിനിമ ആ നടനെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയിരുന്നോ എന്നത് സംശയം; സംവിധായകൻ ഡോ. ബിജു

 
ഒട്ടേറെ ഉപയോഗിക്കാൻ സാധ്യത ഉള്ള ഒരു നടൻ ആയിരുന്നു ശശിയേട്ടൻ ..! മലയാള സിനിമ ആ നടനെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയിരുന്നോ എന്നത് സംശയം; സംവിധായകൻ ഡോ. ബിജു

അന്തരിച്ച പ്രമുഖ നടന്‍ കലിംഗ ശശിയെ അനുസ്മരിച്ച് സംവിധായകൻ ഡോ. ബിജു. മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താതെ പോയ താരമാണ് ശശി കലിംഗയെന്ന് ബിജു പറഞ്ഞു

ബിജുവിന്റെ വാക്കുകൾ;

പേരറിയാത്തവർ സിനിമയിൽ അഭിനയിക്കാൻ എത്തുമ്പോഴാണ് കലിംഗ ശശിയേട്ടനെ ആദ്യമായി കാണുന്നത് .പേരറിയാത്തവരിലെ ബാൻഡ് മാസ്റ്ററിന്റെ വേഷത്തിനായി ശശിയേട്ടൻ പറ്റും എന്നാലോചിച്ചപ്പോൾ നിർമ്മാതാവ് അനിൽ അമ്പലക്കര ആണ് ശശിയേട്ടനെ വിളിച്ചത് . പേരറിയാത്തവരിൽ അഞ്ചു ദിവസത്തെ ഷൂട്ട് ആയിരുന്നു ശശിയേട്ടന് ഉള്ളത് . കൂടുതലും നെടുമുടി വേണു ചേട്ടനുമായുള്ള കോമ്പിനേഷൻ . ആദ്യ ദിവസം ആദ്യ ടേക്ക് ഒക്കെ ആയ ശേഷം ശശിയേട്ടൻ എന്നോട് രഹസ്യമായി പറഞ്ഞു . ഞാൻ ഒത്തിരി പേടിച്ചാണ് ഈ സെറ്റിലേക്ക് വന്നത് . കോഴിക്കോട്ട് നിന്ന് ഒട്ടേറെ സിനിമാ സുഹൃത്തുക്കൾ പറഞ്ഞു പേടിപ്പിച്ചത് ഡോ ബിജു സെറ്റിൽ വലിയ കാർക്കശ്യക്കാരൻ ആണ് . അയാളുടെ കീഴിൽ അഭിനയിക്കുന്നവരെ അയാൾ പെടാപ്പാട് പെടുത്തും എന്നൊക്കെയാണ് . ആ പേടിയോടെ ആണ് സെറ്റിൽ എത്തിയത് . ഇവിടെ വന്നപ്പോൾ ആണ് അറിയുന്നത് സിനിമ സിങ്ക് സൗണ്ട് കൂടി ആണെന്ന് . ജീവിതത്തിൽ ഇതുവരെ ഞാൻ സിങ്ക് സൗണ്ടിൽ സിനിമ ചെയ്തിട്ടില്ല . ഡയലോഗ് പ്രോംപ്റ്റിംഗ് ചെയ്ത് ചെയ്യുന്നതാണ് സിനിമയിൽ ഇത്ര നാളത്തെ ശീലം . സംവിധായകനെപ്പറ്റി കേട്ട പേടിയുടെ കൂടെ സിങ്ക് സൗണ്ട് പേടിയും . രണ്ടും കൂടി ഓർത്തപ്പോ തിരിച്ചു കോഴിക്കോട്ടേയ്ക്ക് വണ്ടി പിടിച്ചാലോ എന്നാലോചിച്ചതാണ് . ഏതായാലും ഇപ്പൊ ആദ്യ ടേക്ക് കഴിഞ്ഞപ്പോൾ സമാധാനമായി . ഇപ്പോൾ ശശിയേട്ടന് എന്താണ് തോന്നുന്നത് എന്ന് ഞാൻ ചോദിച്ചു . ശശിയേട്ടൻ ഉച്ചത്തിൽ ചിരിച്ചു കൊണ്ട് പറഞ്ഞു . തിരിച്ചു ചെന്നിട്ടു ഡോക്ടറെ പറ്റി അപവാദം പറഞ്ഞ അവന്മാരെ ഞാൻ നേരിട്ട് കാണുന്നുണ്ട് .. അപ്പോൾ സിങ്ക് സൗണ്ടിന്റെ കാര്യമോ ..? ഞാൻ ചോദിച്ചു .
ഇപ്പഴാ മനസ്സിലായെ സിനിമയിൽ സ്വാഭാവികമായി ഒരു ആർട്ടിസ്റ്റിന് അഭിനയിക്കാൻ ഏറ്റവും കൂടുതൽ സഹായിക്കുന്നത് സിങ്ക് സൗണ്ട് ആണ് . ഈ കുന്തത്തോടുള്ള പേടി എനിക്കിന്ന് തീർന്നു ..
പേരറിയാത്തവരിലെ ബാൻഡ് മാസ്റ്റർ ശശിയേട്ടന്റെ ക്യാരക്ടർ റോളുകളിൽ വളരെ മികച്ച ഒന്നാണ് . ഒട്ടേറെ ഉപയോഗിക്കാൻ സാധ്യത ഉള്ള ഒരു നടൻ ആയിരുന്നു ശശിയേട്ടൻ . മലയാള സിനിമ ആ നടനെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയിരുന്നോ എന്നത് സംശയം ആണ് …
വിട ശശിയേട്ടാ …….

Related Topics

Share this story