Times Kerala

ആശ്വാസമേകാന്‍ ഡൊണേറ്റഡ് ഡ്രഗ് കാമ്പയിന്‍

 
ആശ്വാസമേകാന്‍ ഡൊണേറ്റഡ് ഡ്രഗ് കാമ്പയിന്‍

 വയനാട്  ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡൊണേറ്റഡ് ഡ്രഗ് കാമ്പയിനിന് തുടക്കമായി. മരുന്ന് ആവശ്യമുള്ളവര്‍ക്ക് സ്‌പോണ്‍സര്‍മാര്‍ മുഖേന മരുന്ന് ലഭ്യമാക്കുന്ന പദ്ധതിയാണിത്. ദീര്‍ഘകാലമായി തുടരുന്ന അസുഖങ്ങള്‍ക്ക് മരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് പദ്ധതി സഹായകരമാവുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മരുന്ന് ആവശ്യമുള്ളവര്‍ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് വിവരങ്ങള്‍ കൈമാറണം. മരുന്ന് വാങ്ങി നല്‍കാന്‍ താത്പര്യമുള്ളവരെ അതാത് മരുന്ന് കമ്പനികളുമായി ബന്ധിപ്പിച്ച് മരുന്നിന്റെ വിതരണം ഉറപ്പ് വരുത്തും. ഇതിനോടകം തന്നെ നിരവധി സംഘടനകളും വ്യക്തികളും പദ്ധതിയ്ക്കായി തുക നല്‍കിയിട്ടുണ്ട്. നിലവില്‍ കോളനികളില്‍ ട്രൈബല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഇത്തരത്തില്‍ മരുന്ന് എത്തിച്ച് നല്‍കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

Related Topics

Share this story