Times Kerala

കോവിഡ് 19 പ്രവർത്തനങ്ങളുടെ ‘ശ്രീ’ വർധിപ്പിച്ച് കുടുംബശ്രീ

 
കോവിഡ് 19 പ്രവർത്തനങ്ങളുടെ ‘ശ്രീ’ വർധിപ്പിച്ച് കുടുംബശ്രീ

കോവിഡ് 19 ലോക്ക് ഡൗൺ കാലത്തെ ജില്ലയിലെ പ്രതിരോധ പ്രവർത്തങ്ങളിൽ എല്ലാ മേഖലയിലും സാന്നിധ്യം ഉറപ്പാക്കുകയാണ് കുടുംബശ്രീ പ്രവർത്തകർ. ‘വയോജന ക്യാമ്പയിൻ’ ‘ഇന്നലെകളിലേക്ക് ഒരു യാത്ര’ എന്നിവയാണ് കുടുംബശ്രീയുടെ മുഖ്യപരിപാടികൾ
ലോക്ക് ഡൗൺ കാലഘട്ടം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനായി ജില്ലയിലെ വയോജന അയൽക്കൂട്ട അംഗങ്ങൾക്ക് വയോജന ക്യാമ്പയിന് തുടക്കംകുറിച്ചു. വയോജനങ്ങൾ തങ്ങളുടെ ജീവചരിത്രമോ ആത്മകഥയോ അനുഭവകുറിപ്പുകളോ എഴുതി ഏപ്രിൽ 15 നകം എ.ഡി.എസ് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചു കൊടുക്കണം. ഏപ്രിൽ 25നകം അനുഭവക്കുറിപ്പുകളുടെ ഒറിജിനൽ കോപ്പി അതത് സി.ഡി.എസ്സുകളിൽ എത്തിക്കുകയും വേണം. ഇത്തരത്തിൽ ലഭിക്കുന്ന കുറിപ്പുകൾ സി.ഡി.എസുകൾ ശേഖരിച്ച് വിധി നിർണയം നടത്തി സമ്മാനങ്ങൾ നൽകും. കുറിപ്പുകൾ പഞ്ചായത്ത് തലത്തിൽ പുസ്തകമായി പ്രസിദ്ധീകരിക്കും. ഏകാന്തതയ്ക്ക് ഒരു പരിധി വരെ തടയിടുകയാണ് പരിപാടിയുടെ ലക്ഷ്യം. ഈ കാലവും കടന്നു പോകും ഈ ഓർമ്മകൾ എന്നും നിലനിൽക്കും എന്ന സന്ദേശം പ്രചരിപ്പിക്കാൻ ഈ ക്യാമ്പയിനിലൂടെ സാധിക്കും.

Related Topics

Share this story