Times Kerala

ലോക ക്രിക്കറ്റിലെ മികച്ച ഏഴ് ബാറ്റ്സ്മാൻമാരെ തെരഞ്ഞെടുത്ത് മൈക്കൽ ക്ലാർക്ക്; പട്ടികയിൽ രണ്ട് ഇന്ത്യൻ താരങ്ങളും

 
ലോക ക്രിക്കറ്റിലെ മികച്ച ഏഴ് ബാറ്റ്സ്മാൻമാരെ തെരഞ്ഞെടുത്ത് മൈക്കൽ ക്ലാർക്ക്; പട്ടികയിൽ രണ്ട് ഇന്ത്യൻ താരങ്ങളും

സിഡ്‌നി: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഏഴ് ബാറ്റ്സ്മാൻമാരെ തെരഞ്ഞെടുത്ത് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. താന്‍ നേരിട്ടതും ഒപ്പം കളിച്ചതുമായ ഏഴ് മികച്ച ബാറ്റ്‌സ്മാന്‍മാരെയാണ് ക്ലാർക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് ഇന്ത്യക്കാരുള്ള പട്ടികയില്‍ സ്വന്തം ടീമായ ഓസ്‌ട്രേലിയയില്‍ നിന്ന് ഒരാളെ മാത്രമേ അദ്ദേഹം തെരഞ്ഞെടുത്തിട്ടുള്ളു എന്നതാണ് ശ്രദ്ധേയം.

സച്ചിൻ ടെണ്ടുൽക്കറും വിരാട് കോഹ്‌ലിയുമാണ് ക്ലാർക്കിന്റെ പട്ടികയിലുള്ള ഇന്ത്യൻ താരങ്ങൾ. ദക്ഷിണാഫ്രിക്കയിൽ നിന്നും ജാക് കാലിസും എബി ഡിവില്യേഴ്സും പട്ടികയിലുണ്ട്. ഓസ്‌ട്രേലിയയിൽ നിന്നും റിക്കി പോണ്ടിംഗും വെസ്റ്റ് ഇൻഡീസിന്റെ ബ്രയാൻ ലാറയും ശ്രീലങ്കയുടെ കുമാർ സംഗക്കാരയും ക്ലാർക്കിന്റെ പട്ടികയിൽ ഇടം പിടിച്ചു.

Related Topics

Share this story