Times Kerala

മോള്‍ഡോവയിലെ 300 മലയാളി വിദ്യാര്‍ത്ഥികളെ സഹായിക്കണം; കേന്ദ്രത്തിന് ഉമ്മന്‍ ചാണ്ടിയുടെ കത്ത്

 
മോള്‍ഡോവയിലെ 300 മലയാളി വിദ്യാര്‍ത്ഥികളെ സഹായിക്കണം; കേന്ദ്രത്തിന് ഉമ്മന്‍ ചാണ്ടിയുടെ കത്ത്

തിരുവനന്തപുരം: യൂറോപ്പിലെ മോള്‍ഡോവയില്‍ കുടുങ്ങിയ പോയ 300 മലയാളി വിദ്യാര്‍ത്ഥികളെ ലോക്ക് ഡൗണിന് ശേഷം നാട്ടിലെത്തിക്കാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, സഹമന്ത്രി വി. മുരളീധരന്‍ എന്നിവർക്ക് അദ്ദേഹം കത്ത് നൽകി.

വിദ്യാർത്ഥികൾക്ക് അടിയന്തരമായി ഭക്ഷണം, മരുന്ന്, സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയവ ലഭ്യമാക്കണം, ഓരോ ദിവസവും കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന മോള്‍ഡോവയില്‍ അവസ്ഥ വഷളായി വരികയാണ് അതിനാൽ തന്നെ മലയാളി വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അടിയന്തര ശ്രദ്ധ പതിയണമെന്നും ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു.

Related Topics

Share this story