സ്റ്റോറീസ് ഗ്ലോബല്‍ ഹോം കണ്‍സെപ്റ്റ്സ് ബ്രാന്‍ഡ് മെസ്സേജ് പുറത്തിറക്കി
കൊച്ചി: ദേശീയ തലത്തിലുള്ള വികസനത്തിന്്റ്റെ ഭാഗമായി, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലൈഫ്സ്റ്റൈല്‍ ഡെസ്റ്റിനേഷനായ സ്റ്റോറീസ് ഗ്ലോബല്‍ ഹോം കണ്‍സെപ്റ്റ്സ് അതിന്‍്റെ ബ്രാന്‍ഡ്്് മെസ്സേജ് പുറത്തിറക്കി. ഫര്‍ണിച്ചര്‍ കേവലം ഉപഭോക്തൃ ഉത്്പന്നം മാത്രമല്ല എന്ന സന്ദേശം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കമ്പനി ബ്രാന്‍ഡ്്് മെസ്സേജ് പുറത്തിറക്കിയിരിക്കുന്നത്.
അതുകൊണ്ടാണ് ഓരോ വികാരങ്ങള്‍ക്കു പിറകിലും ഓരോ കഥയുണ്ടെന്ന ബ്രാന്‍ഡ്്് മെസ്സേജ് കമ്പനി സ്വീകരിച്ചിരിക്കുന്നതെന്ന്്് സ്റ്റോറീസ് ചെയര്മാന് ഹാരിസ് കെ. പി. പറഞ്ഞു. ഇത്്് മനസ്സില്‍ വച്ചുകൊണ്ടാണ് കമ്പനി ഉത്്്പാദകരെ തിരഞ്ഞെടുക്കുന്നതും പ്രോഡക്റ്റസ്് വാങ്ങിക്കുന്നതും.
ബ്രാന്‍ഡ് സന്ദേശം ഇറക്കുന്നതിലൂടെ കമ്പനിയുടെ ഉത്പന്നത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കമ്പനിക്കുള്ളിലും പൊതുജനങ്ങള്‍ക്കും ബോധവത്കരണം നല്‍കുക എന്നതാണ് ലക്ഷ്യം. എല്ലാ ഉത്പന്നങ്ങളും ആരുടെയെങ്കിലും ജീവിതത്തിന്റ ഭാഗമാകാന്‍ പോകുന്നു. ഉപഭോക്താവിന്റെ അഭിരുചിക്കും ശൈലിക്കും അനുയോജ്യമായ ഉത്പന്നം മാത്രമേ നല്കു എന്ന ചിന്ത ഉത്പാദനത്തിന്റെയും വിതരണത്തിന്റെയും എല്ലാ ഘട്ടങ്ങളിലും കമ്പനി സൂക്ഷിക്കാറുണ്ട്.
ദേശീയ തലത്തില്‍ പ്രശസ്തനായ വിനയ് ജെയ്സ്വാള്‍ സംവിധാനം ചെയ്ത ‘ദി മ്യൂസിക്കല്‍’ ഫേസ്ബുക്കിലും യൂ ട്യൂബിലും ലഭ്യമാണ്. ഇന്ത്യയിലെ 20 സുപ്രസിദ്ധ വ്യക്തിത്വങ്ങള്‍ ചേര്‍ന്നാണ് വീഡിയോ പ്രകാശനം നിര്‍വഹിച്ചത്.
ദുബായി കേന്ദ്രമായുള്ള ബ്രോനറ്റ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് സ്റ്റോറീസ് ഗ്ലോബല്‍ ഹോം കോണ്‍സെപ്റ്റ്സ്. 2012 ല്‍ ആരംഭിച്ച സ്ഥാപനം ഇതിനോടകം രണ്ട് സംസ്ഥാനങ്ങളില്‍ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ പോകാനാഗ്രഹിക്കുന്ന ലൈഫ്സ്റ്റൈല്‍ കേന്ദ്രങ്ങളില്‍ ഒന്നാണ് സ്റ്റോറീസ്. ലോകത്തെ 19 രാജ്യങ്ങളില്‍ നിന്ന് തടി ഫര്‍ണീച്ചറുകള്‍ ഇറക്കുമതിചെയ്യുന്ന ഏക കമ്പനിയായ സ്റ്റോറീസ് വീടിന്റെ ആവശ്യം മൊത്തമായി മനസ്സിലാക്കി ഉപഭോക്താവിന്റെ ഇഷ്ടാനുസരണമാണ് ഫര്‍ണീച്ചര്‍ ലഭ്യമാക്കുന്നത്. അതിനാല്‍ സാമ്പ്രദായിക ഫര്‍ണീച്ചര്‍ സ്റ്റോറുകളില്‍ നിന്നും സ്റ്റോറീസ് വ്യത്യസ്ഥമാണ്.
ഉപഭോക്താവിന് അവരുടെ വീടിന്റെ ഏതുതരം പ്രമേയവുമായും ബന്ധപ്പെട്ട അതുല്യവും വിശിഷ്ടമായതുമായ അലങ്കാരവസ്തുക്കള്‍ നല്കാന് കഴിയുന്നതുകൊണ്ടാണ് ഈ മേഖലയില്‍ സ്റ്റോറീസ് ശക്തമായ സ്വാധീനമായി നിലനില്‍ക്കുന്നത്.
സ്റ്റോറീസിലെ അലങ്കാര ഉത്പനങ്ങള്‍ വിദേശത്തുനിന്നും വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നതുകൊണ്ടുതന്നെ മറ്റാര്‍ക്കും വെല്ലുവിളിക്കാന്‍ പറ്റാത്ത് ഡിസൈനും ഗുണമേന്മയും ഉറപ്പ് നല്കുന്നു.�ലോക നിലവാരത്തിലുള്ള ജീവിതശൈലിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഉപഭോക്താക്കള്‍ക്കായി സോഫകള്‍, കട്ടിലുകള്‍, മേശകള്‍, കസേരകള്‍, അലമാരകള്‍, ഫര്‍ണീച്ചര്‍ എന്നിവയും ഡൈനിങ് റൂം ബെഡ് റൂം, ലിവിങ് റൂം, അടുക്കള എന്നിവയുടെ രൂപകല്പനയും, വീട് വൃത്തിയാക്കാനുള്ള ഉപകരണങ്ങള്‍ തുടങ്ങി ഒട്ടനവധി ഉത്പന്നങ്ങളുടെ വിശാലമായ ശേഖരവും സ്റ്റോറീസില്‍ ലഭ്യമാണ്. ഫര്‍ണീച്ചറുകളുടെയും അലങ്കാരവസ്തുക്കളുടെയും തുണി, നിറം, രൂപഭംഗി എന്നിവ തിരഞ്ഞെടുക്കുന്നത്, അവ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിട്ടുള്ള വസ്തുക്കളുടെ ഗുണമേന്മ, പുതുമ , രൂപകല്പന എന്നിവയെ അടിസ്ഥാനമാക്കിയാണ്� ഹാരിസ് കെ.പി. പറഞ്ഞു. സ്റേറാറീസില് ലഭ്യമാകുന്ന വിവിധ തലത്തിലുള്ള ഉത്പന്നങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത് സുഖപ്രദമായി ഉപയോഗിക്കാനും ആര്‍ഭാടമായ ജീവിതം പണത്തിനൊത്ത മൂല്യത്തിന് ലഭിക്കും വിധവുമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.