Times Kerala

‘നിന്നെ കൊണ്ട് വല്യ ശല്യമായല്ലോ രണ്‍ബീറെ’; മള്‍ട്ടി സ്റ്റാര്‍ ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

 
‘നിന്നെ കൊണ്ട് വല്യ ശല്യമായല്ലോ രണ്‍ബീറെ’; മള്‍ട്ടി സ്റ്റാര്‍ ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

രാജ്യത്തെ പല ഭാഷകളിലെ സൂപ്പര്‍ താരങ്ങളെ ഒരുമിച്ച് എത്തിയ  മള്‍ട്ടി സ്റ്റാര്‍ ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയകളില്‍വൈറലാകുന്നു. അമിതാഭ് ബച്ചന്‍, രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, രണ്‍ബീര്‍ കപൂര്‍, ചിരഞ്ജീവി, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങി പ്രമുഖ താരങ്ങള്‍ എല്ലാവരും ഷോര്‍ട്ട് ഫിലിമിലുണ്ട്. കോവിഡ് 19 ബോധവല്‍ക്കരണത്തിന്റെ ഭാഗമായും സിനിമയിലെ ദിവസ വേതനക്കാരെ സഹായിക്കുന്നതിനു വേണ്ടിയുമാണ് ഷോര്‍ട്ട് ഫിലിം തയ്യാറാക്കിയത്. മെയ്ഡ് അറ്റ് ഹോം എന്നാണ് വിഡിയോയ്ക്ക് പേരു കൊടുത്തിരിക്കുന്നത്.

കളഞ്ഞു പോയ തന്റെ സണ്‍ഗ്ലാസ് അമിതാഭ് ബച്ചന്‍ തപ്പുന്നതാണ് വീഡിയോയുടെ പ്രമേയം. വിഡിയോയുടെ വിവിധ ഘട്ടങ്ങളിലായി എല്ലാ താരങ്ങളും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നു. ‘നിന്നെ കൊണ്ട് വല്യ ശല്യമായല്ലോ രണ്‍ബീറെ’ എന്ന രസികന്‍ ഡയലോഗാണ് മമ്മൂട്ടി വിഡിയോയില്‍ പറയുന്നത്. കൂടാതെ അദ്ദേഹം രജനികാന്തിനോട് ആശാനെ ഒരു ഗ്ലാസ് അമിതാഭ് ജിക്ക് കൊടുക്കാന്‍ പറയുന്നുമുണ്ട്. മറ്റു താരങ്ങളും വ്യത്യസ്തമായ പ്രകടനങ്ങളുമായി ശ്രദ്ധ നേടുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്നാണ് താരങ്ങള്‍ വിഡിയോയ്ക്കായി ഒന്നിച്ചത്.

Related Topics

Share this story