Times Kerala

കൊറോണ രോഗി ഐസൊലേഷൻ വാർഡിൽ നിന്നും ചാടിപ്പോയി; 60കാരൻ രക്ഷപ്പെട്ടത് വസ്ത്രങ്ങൾ ഉപയോഗിച്ച് കയറുണ്ടാക്കി

 
കൊറോണ രോഗി ഐസൊലേഷൻ വാർഡിൽ നിന്നും ചാടിപ്പോയി; 60കാരൻ രക്ഷപ്പെട്ടത് വസ്ത്രങ്ങൾ ഉപയോഗിച്ച് കയറുണ്ടാക്കി

ലക്നൗ: കൊറോണ വൈറസ് ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അറുപതുവയസ്സുള്ള രോ​ഗി ഐസൊലേഷൻ വാർഡിൽ നിന്നും ചാടിപ്പോയി. വാർഡിന്റെ ജനാല തകർത്ത് വസ്ത്രങ്ങൾ ഉപയോ​ഗിച്ച് കയറുണ്ടാക്കിയാണ് ഇയാൾ രക്ഷപ്പെട്ടതെന്ന് അധികൃതർ പറയുന്നു. ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം.

നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയതിന് ശേഷമാണ് ഇയാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയാണ് ബാ​ഗ്പെട്ടിലെ പ്രാദേശിക ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചത്. അതേസമയം, ഇയാൾക്കുവേണ്ടി അന്വേഷണം നടത്തുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Related Topics

Share this story