Times Kerala

കോവിഡ് കാലത്ത് കരുത്തുകാട്ടി കുടുംബശ്രീ

 
കോവിഡ് കാലത്ത് കരുത്തുകാട്ടി കുടുംബശ്രീ

കോവിഡ് കാലത്ത് സര്‍ക്കാരിന്റെ ആശ്വാസ നടപടിയില്‍ പ്രാധാന്യമേറിയ സമൂഹ അടുക്കളകളുടെ എണ്ണം നൂറിലേറെ എത്തിച്ച് ജില്ലയിലെ കുടുംബശ്രീ. ഇതുവരെ 1,75,928 ഉച്ചഭക്ഷണ പൊതികളാണ് സമൂഹ അടുക്കളകള്‍ വഴി നല്‍കിയത്. ഇതില്‍ 1,61,059 എണ്ണവും സൗജന്യമായാണ് നല്‍കിയത്. 25,000 ലേറെ പേര്‍ക്ക് പ്രാതലും ഏഴായിരത്തോളം പേര്‍ക്ക് രാത്രി ഭക്ഷണവും നല്‍കിയിട്ടുണ്ട്. 21 ജനകീയ അടുക്കളകള്‍ വഴി ഇരുപതിനായിരത്തിലേറെ പേര്‍ക്ക് 20 രൂപ നിരക്കില്‍ ഭക്ഷണവും നല്‍കി.
കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായകമായ മാസ്‌കുകളുടെയും ഹാന്‍ഡ് സാനിറ്റൈസറുകളുടെയും നിര്‍മാണത്തിലും കുടുംബശ്രീ സജീവമാണ്. മെഡിക്കല്‍ സെയില്‍സ് കോര്‍പ്പറേഷന്‍, കെ റ്റി ഡി സി, ആരോഗ്യ വകുപ്പ് തുടങ്ങിയവര്‍ക്കായി 3,25,000 മാസ്‌ക്കുകളാണ് ഒരുക്കി നല്‍കിയത്. 38 യൂണിറ്റുകളിലായി 250 ലേറെപ്പേര്‍ മാസ്‌ക്ക് നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നു. 965 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറാണ് കുടുംബശ്രീ ഉത്പന്നമായി പുറത്തിറങ്ങിയത്. എസ് ബി ഐ അടക്കമുള്ള ബാങ്കുകളാണ് സാനിറ്റൈസറുകളുടെ പ്രധാന ഉപയോക്താക്കള്‍. കോവിഡ് കാലത്തും തുണിസഞ്ചികളുടെ നിര്‍മാണവും സജീവമായി കുടുംബശ്രീ കുടക്കീഴില്‍ നടക്കുന്നു. ഏതാണ്ട് എട്ടു ലക്ഷം ഓര്‍ഡറുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

Related Topics

Share this story