Times Kerala

കോവിഡ് 19;ആള്‍ക്കൂട്ടവും ലേലം വിളിയും ഇല്ലാതെ ഹാര്‍ബറുകള്‍

 
കോവിഡ് 19;ആള്‍ക്കൂട്ടവും ലേലം വിളിയും ഇല്ലാതെ ഹാര്‍ബറുകള്‍

ആള്‍ക്കൂട്ടവും ലേലം വിളിയുടെ മത്സരവും ഇല്ലാതെ ഹാര്‍ബറുകളില്‍ മത്സ്യ വിപണനം. വിവിധ ഇനം മത്സ്യങ്ങളുടെ അടിസ്ഥാന വിലയിലാണ് വിപണനം നടക്കുന്നത്. അളവും തൂക്കും കൃത്യം. നേരത്തെ നിശ്ചയിച്ച വില തന്നെ അവസാനമെത്തുന്ന മത്സ്യത്തിനും. തങ്കശ്ശേരി, വാടി, മൂതാക്കര, പോര്‍ട്ട് കൊല്ലം എന്നിവിടങ്ങളിലെ ലേല ഹാളുകളിലാണ് മത്സ്യവിപണനത്തിന്റെ ഈ പുതിയ മാതൃക.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചിട്ട ജില്ലയിലെ ഹാര്‍ബറുകള്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ നിര്‍ദേശപ്രകാരമാണ് പുതിയ രീതിയിലേക്ക് മാറിയത്. പരമാവധി അഞ്ച് മത്സ്യത്തൊഴിലാളികള്‍ വരെ മത്സ്യബന്ധനത്തിന് പോകാന്‍ പറ്റുന്ന യാനങ്ങള്‍ക്കാണ് മത്സ്യബന്ധനത്തിനുള്ള അനുമതി നല്‍കിയത്. നാന്നൂറോളം പരമ്പാരാഗത യാനങ്ങള്‍ മത്സ്യബന്ധനത്തിന് പോകുന്നത്.
ലാന്റിംഗ് സെന്ററുകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് ഗേറ്റ് പാസ് നല്‍കി കൃത്യമായ ഇടവേളകളില്‍ രണ്ട് ലോറികള്‍ എന്ന ക്രമത്തില്‍ ഹാര്‍ബറുകളിലേക്ക് പ്രവേശിപ്പിക്കുന്നത്. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും വേണ്ടിയുള്ള ക്രമീകരണങ്ങള്‍ എല്ലാ ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും ഒരുക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

Related Topics

Share this story