Times Kerala

നിരീക്ഷണത്തിന് ഡ്രോണുകള്‍ കൂടുതല്‍ മേഖലകളിലേക്ക്;ലോക് ഡൗണ്‍ ലംഘിക്കുന്നവര്‍ കുടുങ്ങും

 
നിരീക്ഷണത്തിന് ഡ്രോണുകള്‍ കൂടുതല്‍ മേഖലകളിലേക്ക്;ലോക് ഡൗണ്‍ ലംഘിക്കുന്നവര്‍ കുടുങ്ങും

കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള നിരീക്ഷണത്തിന്‍റെ ഭാഗമായി പോലീസ് കൂടുതല്‍ മേഖലകളില്‍ ഡ്രോണുകള്‍ ഉപയോഗിക്കും.

ഉള്‍നാടന്‍ മേഖലകളില്‍ ഉള്‍പ്പെടെ ഇങ്ങനെ നിരീക്ഷണം നടത്തുമെന്നും വാഹന പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നും ജില്ലാ പോലീസ് മേധാവി ജി. ജയദേവ് പറഞ്ഞു.

അത്യാവശ്യങ്ങള്‍ക്കുവേണ്ടിയല്ലാതെ പുറത്തിറങ്ങുകയും നിയന്ത്രണം ലംഘിച്ച് കൂട്ടം കൂടുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോക് ഡൗണ്‍ ആരംഭിച്ചശേഷം നിയമലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ 2700 കേസുകള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു. പിടിച്ചെടുത്ത എഴുന്നൂറോളം വാഹനങ്ങള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

Related Topics

Share this story