Times Kerala

കോവിഡ് 19: സൗജന്യ കൗൺസലിംഗിനായി സൈക്കോളജിക്കൽ വെൽഫെയർ അസോസിയേഷനും

 
കോവിഡ് 19: സൗജന്യ കൗൺസലിംഗിനായി സൈക്കോളജിക്കൽ വെൽഫെയർ അസോസിയേഷനും

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്വാറന്റൈനിലും വീടുകളിൽ നിരീക്ഷണത്തിലും ഇരുന്ന് മാനസികസമ്മർദ്ദം അനുഭവിക്കുന്നവർക്കായി സൗജന്യ ഫോൺ കൗൺസിലിങ്ങ് ഒരുക്കി സൈക്കോളജിക്കൽ വെൽഫെയർ അസോസിയേഷൻ. കേരളത്തിലെ സൈക്കോളജിസ്റ്റുമാരുടെ സംഘടനയായ സൈക്കോളജിക്കൽ വെൽഫെയർ അസോസിയേഷൻ കോവിഡ്ക്കാലത്ത് രാവിലെ ആറുമുതൽ വൈകുന്നേരം 10 വരെ സൗജന്യ സേവനം നൽകുന്നതായിരിക്കും. ഉറക്കക്കുറവ്, ടെൻഷൻ, ആത്മഹത്യാപ്രവണത, പിരിമുറുക്കം, മദ്യാസക്തി തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നവർക്ക് ആശ്വാസമേകുന്നതിനാണ് ഈ സൗകര്യം ഒരുക്കുന്നത്. കോവിഡ് 19 ഭീതി അവസാനിക്കുന്നതുവരെ പൊതുജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ അസോസിയേഷന്റെ സേവനം ഉപയോഗപ്പെടുത്താം. 63 ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരും, 50 എംഎസ്‌സി സൈക്കോളജിസ്റ്റുമാരും, 125 കൗൺസിലർമാരും ഉൾപ്പെടുന്ന സംഘടനയാണിത്.

Related Topics

Share this story