കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ചലച്ചിത്ര മേഖലയിൽ ലോക്ക് ഡൗൺകാരണം ഉണ്ടായത്. സിനിമാ ചിത്രീകരണം, പ്രീ പ്രൊഡക്ഷൻ ജോലികൾ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തുടങ്ങി എല്ലാത്തരം സിനിമാ പ്രവർത്തനങ്ങളും ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്.
ഏപ്രിൽ പതിനാലാം തിയതി വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് എങ്കിലും അതിനു ശേഷമുള്ള കാര്യം ഗവണ്മെന്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തിയേറ്ററുകൾ ഇനി അടുത്തിടെ ഒന്നും തുറന്നു പ്രവർത്തിക്കാൻ സാദ്ധ്യതയില്ല എന്ന് തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന എല്ലാ വിവരങ്ങളും സൂചിപ്പിക്കുന്നത്. മെയ് അവസാന വാരം ഈദിനോട് അനുബന്ധിച്ചെങ്കിലും തിയേറ്ററുകൾ തുറക്കാൻ കഴിയുന്ന സ്ഥിതിയിലേക്ക് രാജ്യമെത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
Comments are closed.