Times Kerala

കോവിഡ് 19 ;ഹോമിയോപ്പതി വകുപ്പ് ടെലി കൗണ്‍സലിങ് നല്‍കും

 
കോവിഡ് 19 ;ഹോമിയോപ്പതി വകുപ്പ്  ടെലി കൗണ്‍സലിങ് നല്‍കും

കോവിഡ്-19 രോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസികസമ്മര്‍ദം നേരിടുന്നതിന് ജില്ലാ ഹോമിയോപ്പതി വകുപ്പ് ടെലിഫോണില്‍ കൗണ്‍സലിങ് നല്‍കും. വീട്ടുനിരീക്ഷണത്തിലുള്ളവര്‍, സ്ത്രീകള്‍, കുട്ടികള്‍, മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്‍സലിങ് നല്‍കും. ടെലിമെഡിസിന്‍ വഴി ഹോമിയോ ഡോക്ടറുടെയും സൈക്കോളജിസ്റ്റിന്റെയും സേവനം ലഭ്യമാകും.

രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സേവനം ലഭിക്കുക. മരുന്ന് ആവശ്യമുള്ളവര്‍ക്ക് അടുത്തുള്ള സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നിന്നും അവ ലഭ്യമാകുമെന്ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി. പ്രീത അറിയിച്ചു. ഫോണ്‍: 9447960951, 9446545347.

Related Topics

Share this story