Times Kerala

ഒരു ആണിന് നെഞ്ച് തുറന്നിട്ട് നടക്കാമെങ്കിൽ, പെണ്ണിന് എന്തുകൊണ്ട് ആയിക്കൂടാ, എന്റെ ശരീരത്തിൽ എന്ത് ഭാഗം പ്രദർശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അത് ഞാൻ ചെയ്യുമെന്നും ജോസഫ് നായിക മാധുരി

 
ഒരു ആണിന് നെഞ്ച് തുറന്നിട്ട് നടക്കാമെങ്കിൽ, പെണ്ണിന് എന്തുകൊണ്ട് ആയിക്കൂടാ,  എന്റെ ശരീരത്തിൽ എന്ത് ഭാഗം പ്രദർശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അത് ഞാൻ ചെയ്യുമെന്നും ജോസഫ് നായിക മാധുരി

ജോസഫ്, ഇട്ടിമാണി, മെയ്ഡ് ഇൻ ചൈന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നദിയാണ് മാധുരി. ജോജുവിന്റെയും മോഹൻലാലിന്റേയും നായികയായി എത്തിയ മാധുരി സാമൂഹ്യമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. ഇടയ്ക്കു ബോൾഡ് ആയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ താരം പങ്കുവെക്കാറുമുണ്ട്. ഇതിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുമുണ്ട് താരത്തിന്. ഇപ്പോൾ അത്തരം വിമർശനങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് താരം. ഒരു വിമർശകന്റെ കമന്റിനുള്ള മറുപടിയിലാണ് തന്റെ നിലപാടുകളും കാഴ്‌ച്ചപ്പാടുകളും താരം വ്യക്തമാക്കുന്നത്.

ഫാഷൻ ഫോട്ടോ ഷൂട്ടിന്റെ അടക്കമുള്ള ചിത്രങ്ങൾ മാധുരി ഇൻസ്റ്റ്ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇവയ്ക്ക് താഴെ വരുന്ന കമന്റുകളിൽ പലതും നടിയെ അപമാനിക്കുന്ന തരത്തിലുള്ളതാണ്. ഇതിനെതിരെയാണ് ഇപ്പോൾ മാധുരി പ്രതികരിച്ചിരിക്കുന്നത്. ഒരു പുരുഷന് നെഞ്ച് കാണിച്ചു നടക്കാം എങ്കിൽ എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ.. ഒരു സ്ത്രീ വയറു കാണിക്കുന്ന രീതിയിൽ സാരി ഉടുക്കാമെങ്കിൽ ഇഷ്ടം ഉള്ള ശരീര ഭാഗം കാണിച്ചു വസ്ത്രം ധരിക്കാൻ പാടില്ലേ എന്ന് കമന്റിന് മറുപടിയായി മാധുരി ചോദിക്കുന്നു.

നിങ്ങളുടെ യുക്തി നിങ്ങളുടെ കൈയിൽ തന്നെയിരിക്കട്ടെ. എന്റെ ശരീരത്തിൽ എന്ത് ഭാഗം പ്രദർശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അത് ഞാൻ ചെയ്യും. ഞാൻ തുല്യതയിലും ബോഡി പോസിറ്റിവിറ്റിയിലും വിശ്വസിക്കുന്നൊരാളാണ്. ഒരു ആണിന് നെഞ്ച് തുറന്നിട്ട് നടക്കാമെങ്കിൽ, പെണ്ണിനും അങ്ങനെയാകാം. ഒരു സ്ത്രീക്ക് വയറ് കാണിക്കുന്ന രീതിയിൽ സാരി ധരിക്കാമെങ്കിൽ എനിക്കും ഇഷ്ടമുള്ള വസ്ത്രം ധരിച്ച് നടക്കാം. പുരുഷന് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാമെങ്കിൽ സ്ത്രീക്കും അതിന് കഴിയും. തടസങ്ങൾ കൂടാതെ പുരുഷന് എന്തൊക്കെ ചെയ്യാമോ അതൊക്കെ സ്ത്രീക്കും കഴിയും. സൗന്ദര്യം ഉള്ളിലാണ്. സാരിയിലല്ല. സൗന്ദര്യത്തിന്റെ കാര്യത്തിൽ എനിക്ക് എന്റെതായ നിലപാട് ഉണ്ട്, അതിന് എനിക്ക് നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല; മാധുരി വ്യക്തമാക്കുന്നു.

Related Topics

Share this story