Times Kerala

ദുബായിൽ വാഹനാപകടത്തിന് ഇരയായ മലയാളി യുവാവിന് നാല് കോടി രൂപ നഷ്ടപരിഹാരം

 
ദുബായിൽ വാഹനാപകടത്തിന് ഇരയായ മലയാളി യുവാവിന് നാല് കോടി രൂപ നഷ്ടപരിഹാരം

ദുബായ് : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളി യുവാവിന് നഷ്ടപരിഹാരം നല്കാൻ ദുബായി കോടതിയുടെ ഉത്തരവ്. തൃശ്ശൂർ ചേലക്കര സ്വദേശി ലത്തീഫ് ഉമ്മറിന് (33) 20 ലക്ഷം ദിർഹം (ഏകദേശം നാലുകോടി രൂപ) യുടെ നഷ്ടപരിഹാരം ലഭിക്കുന്നത് . ദുബായ് അപ്പീൽ കോടതിയുടേതാണ് വിധി.

2019 ജനുവരി 14-നാണ് ദുബായ് ജബലലിയിൽ വച്ചാണ് ലത്തീഫ് അപകടത്തിൽ പെട്ടത്. ദുബായിലെ രണ്ടുമാസത്തെ ചികിത്സയ്ക്കുശേഷം ലത്തീഫ് നാട്ടിലെത്തുകയും വെല്ലൂർ ആശുപത്രിയിലും തുടർന്ന് തിരൂർ ആശുപത്രിയിലും ചികിത്സനടത്തി.

ഇതിനിടെ, അപകടത്തിന് കാരണക്കാരനായ ഡ്രൈവർ കോടതിയിൽ പിഴയടച്ച് കുറ്റവിമുക്തനായിരുന്നു. ഇതറിഞ്ഞ ലത്തീഫ് ദുബായിലെ അഭിഭാഷകനും നോർക്ക ലീഗൽ കൺസൾട്ടന്റുമായ അഡ്വ. ഫെമിൻ പണിക്കശ്ശേരിയുടെ സഹായത്തിൽ ഇൻഷുറൻസ് കമ്പനി, വാഹനമോടിച്ച ഡ്രൈവർ, വാഹനയുടമ എന്നിവരെ എതിർകക്ഷികളാക്കി അബ്ദുല്ല അൽ നഖ്ബി അഡ്വക്കേറ്റ്‌സ് ആൻഡ് ലീഗൽ കൺസൾട്ടൻസ് വഴി ദുബായ് അപ്പീൽ കോടതിയിൽ കോടതിയിൽ പരാതി നൽക്കുകയായിരുന്നു.

Related Topics

Share this story