പ്രധാനമന്ത്രിയുടെ ഐക്യദീപത്തിനു പിന്തുണ അറിയിച്ച് പെട്രോൾ പമ്പിനു മുന്നിൽ മെഴുകുതിരി കത്തിച്ച് വച്ചാൽ എന്താകും അവസ്ഥ. അങ്ങനെയൊരു ചിത്രമാണ് നടൻ ലാല്‍ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്. ‘കാട്ടുപോത്തിന് എന്ത് ഏത്തവാഴ’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി ലാൽ എഴുതിയത്. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ ലാല്‍ ഈ പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു. കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന് പ്രഖ്യാപിച്ച ജനത കർഫ്യൂ, ലോക്ഡൗൺ എന്നീ നടപടികളുടെ തുടർച്ചയായാണ് ദീപം തെളിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഞായറാഴ്ച രാത്രി ഒൻപതിന് വൈദ്യുതി വിളക്കുകൾ അണച്ചും ദീപങ്ങൾ തെളിച്ചും ജനങ്ങൾ പങ്കുചേരണമെന്നായിരുന്നു ആഹ്വാനം.
‘കാട്ടുപോത്തിന് എന്ത് ഏത്തവാഴ’; പെട്രോൾ പമ്പിന് മുൻപിൽ മെഴുകുതിരി കത്തിച്ചവരെ ട്രോളി നടന്‍ ലാല്‍
You might also like
Comments are closed.