Times Kerala

കൊറോണ പ്രതിസന്ധി അവസാനിച്ച്,  ആളുകളുടെ ജീവിതം സാധാരണ ഗതിയിലേക്ക് മാറിയതിന് ശേഷം മാത്രമേ മരക്കാറിന്റെ  റിലീസ് ഉണ്ടാകൂ..!;  പ്രിയദർശൻ

 
കൊറോണ പ്രതിസന്ധി അവസാനിച്ച്,  ആളുകളുടെ ജീവിതം സാധാരണ ഗതിയിലേക്ക് മാറിയതിന് ശേഷം മാത്രമേ മരക്കാറിന്റെ  റിലീസ് ഉണ്ടാകൂ..!;  പ്രിയദർശൻ

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ്  “മരയ്ക്കാർ അറബിക്കടലിന്റെ സിഹം”. ചിത്രത്തിന്റെ വരവിനായി  കാത്തിരിക്കുകയാണ് പ്രേക്ഷകർ. മാർച്ച് 26ന് എത്തേണ്ടിയിരുന്ന ചിത്രത്തിൻ്റെ റിലീസ് കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നീണ്ടിരിക്കുകയാണ്. ഇനി ചിത്രത്തിന്റെ റിലീസ് എന്നുണ്ടാകും എന്നു പറയുകയാണ് പ്രിയദർശൻ.

പ്രിയദർശന്റെ വാക്കുകൾ

“വളരെ പ്രതിസന്ധി ഘട്ടത്തിൽ കൂടിയാണ് നമ്മുടെ രാജ്യം ഇപ്പോൾ കടന്ന് പോകുന്നത്. ഇങ്ങനെയൊരു അവസരത്തിൽ സിനിമയുടെ സ്ഥാനം വളരെ താഴെയാണ്. അതിനേക്കാൾ പ്രാധാന്യം അർഹിക്കുന്ന പല കാര്യങ്ങളും നമ്മുക്ക് ചുറ്റുമുണ്ട്. ദിവസ വേതനത്തിൽ തൊഴിൽ ചെയ്യുന്ന ഒരു വലിയ കൂട്ടം ആളുകൾ ഇപ്പോൾ പ്രതിസന്ധിയിലാണ്. സിനിമാ മേഖലയിൽ അത്തരത്തിൽ കുറെ ആളുകൾ ഉണ്ട്. ഈ കൊറോണ പ്രതിസന്ധി അവസാനിച്ച്, ഈ ആളുകളുടെ ജീവിതം സാധാരണ ഗതിയിലേക് മാറിയതിന് ശേഷം മാത്രം റിലീസ് മതി എന്നാണ് ഇപ്പോളത്തെ തീരുമാനം.” പ്രിയദർശൻ പറഞ്ഞു.

Related Topics

Share this story