Times Kerala

വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു ; രക്ഷാ പ്രവർത്തനം തുടരുന്നു

 
വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു ; രക്ഷാ പ്രവർത്തനം തുടരുന്നു

വയനാട്: മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. മക്കിയാട് കുഞ്ഞോം കൂടാരംകുന്ന് കല്ലറ ഗോപാലന്റെ വീട്ടുകിണറിലാണ് രണ്ട് കാട്ടുപോത്തുകൾ വീണത്.ഇതിൽ ഒരു പോത്ത് ചത്തു. മറ്റൊന്നിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് . മാനന്തവാടി റേഞ്ച് ഓഫീസർ കെ.വി ബിജു, മക്കിയാട് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ സി. വിജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Related Topics

Share this story