Times Kerala

പുതിയ പരിശോധനാ ഫലവും നെഗറ്റീവ്: കനിക കപൂര്‍ ആശുപത്രി വിട്ടു

 
പുതിയ പരിശോധനാ ഫലവും നെഗറ്റീവ്: കനിക കപൂര്‍ ആശുപത്രി വിട്ടു

ബോളിവുഡ് ഗായിക കനിക കപൂറിന്റെ പുതിയ പരിശോധനാഫലവും നെഗറ്റീവ്. കഴിഞ്ഞ ദിവസത്തെ കനികയുടെ കോവി‍ഡ് പരിശോധനാ ഫലവും നെഗറ്റീവായിരുന്നു. അടുപ്പിച്ച് രണ്ട് പരിശോധനാ ഫലവും നെഗറ്റീവ് ആയതോടെ ഇവരെ ഡിസ്ചാർജ് ചെയ്തു.

ലഖ്നൗവിലുള്ള സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു ഇവര്‍. എന്നാല്‍ ആശുപത്രി വിട്ടെങ്കിലും കനിക കപൂർ 14 ദിവസം വീട്ടിൽ കരുതൽ നിരീക്ഷണത്തിൽ തുടരും.

Related Topics

Share this story