ന്യൂഡൽഹി:രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിൽ അടുത്ത രണ്ട് മാസത്തേക്ക് രാജ്യത്തിന് 2.7 കോടി മാസ്‌കുകളും 50,000 വെന്റിലേറ്ററുകളും വേണ്ടിവരുമെന്ന് കേന്ദ്രസർക്കാർ. 2.7 കോടി എന്‍95 മാസ്‌ക്കുകള്‍, 1.5 കോടി പിപി കിറ്റുകള്‍, 16 ലക്ഷം ടെസ്റ്റിങ് കിറ്റുകള്‍, 50,000 വെന്റിലേറ്ററുകള്‍ എന്നിവ വേണ്ടി വരുമെന്നാണ് കണക്ക്. ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ഈ കണക്കുകൾ പുറത്ത് വിട്ടത് പുറത്തുവിട്ടത്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4000 കടന്നിരിക്കുകയാണ്. ഇതില്‍ 292 പേര്‍ രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ 12 മണിക്കൂറിനിടെ 490 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.മരണസംഖ്യ 109 ആയി.
You might also like
Comments are closed.