Times Kerala

ലോക്ക് ഡൗൺ സൗജന്യ റേഷൻ; വിതരണം ചെയ്തത് 14,195.02 മെട്രിക് ടൺ അരി ഭക്ഷ്യധാന്യ കിറ്റ് വിതരണം ഈ ആഴ്ചമുതൽ

 
ലോക്ക് ഡൗൺ സൗജന്യ റേഷൻ; വിതരണം ചെയ്തത് 14,195.02 മെട്രിക് ടൺ അരി ഭക്ഷ്യധാന്യ കിറ്റ് വിതരണം ഈ ആഴ്ചമുതൽ

തിരുവനന്തപുരം: ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സർക്കാർ അനുവദിച്ച സൗജന്യ റേഷൻ അഞ്ച് ദിവസത്തിനകം 75 ശതമാനം കാർഡുടമകളും വാങ്ങിയതായി കണക്കുകൾ. അവധി ദിവസമായ ഞായറാഴ്ച 10,06,659 കാർഡുകാർ റേഷൻ വാങ്ങിയിട്ടുണ്ട്. 14,195.02 മെട്രിക് ടൺ അരിയാണ് ഇതുവരെ വിതരണം ചെയ്തത്. ഏപ്രിൽ മാസത്തിൽ ഇതുവരെ 65,30,048 കാർഡുടമകൾ റേഷൻ വാങ്ങിയിട്ടുണ്ട്. ഈ മാസം 20 വരെ സംസ്ഥാന സർക്കാരിന്റെ സൗജന്യ അരി വിതരണം ചെയ്യും. 20നകം റേഷൻ വാങ്ങാനാകാത്തവർക്ക് 30 വരെ വാങ്ങാം.

20-ന് ശേഷം മുൻഗണനാ വിഭാഗങ്ങൾക്ക് സൗജന്യ അരിവിതരണം ആരംഭിക്കും. കേന്ദ്രത്തിൽനിന്ന്‌ അധികം ലഭിക്കുന്ന അരിയാണ് വിതരണംചെയ്യുക. ഈ വിഹിതം മെയ്, ജൂൺ മാസങ്ങളിലും റേഷൻകടവഴി ലഭിക്കും. ഇപ്പോൾ ലഭിക്കുന്ന സംസ്ഥാന വിഹിതത്തിനു പുറമെയാണ് അന്ത്യോദയ, മുൻഗണനാ വിഭാഗങ്ങൾക്ക് ആളൊന്നിന് അഞ്ച് കിലോ അരി ലഭിക്കുക.

അതേസമയം, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണ നടപടി പുരോഗമിക്കുകയാണ്. സപ്ലൈകോയുടെ 56 ഡിപ്പോയിൽ ഭക്ഷ്യധാന്യ പായ്ക്കിങ് നടക്കുന്നു. ഈ ആഴ്ചമുതൽ വിതരണം തുടങ്ങും.

Related Topics

Share this story