Times Kerala

പെൻഷൻ വാങ്ങാൻ ബാങ്കിൽ പോകണ്ട, പോസ്റ്റ്മാൻ പണം വീട്ടിലെത്തിക്കും; ചെയ്യേണ്ടത് ഇത്രമാത്രം.!!

 
പെൻഷൻ വാങ്ങാൻ ബാങ്കിൽ പോകണ്ട, പോസ്റ്റ്മാൻ പണം വീട്ടിലെത്തിക്കും; ചെയ്യേണ്ടത് ഇത്രമാത്രം.!!

തിരുവനന്തപുരം: ലോക്ക് ഡൗൺ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പെൻഷൻ വാങ്ങാൻ ബാങ്കിൽ പോകേണ്ട ആവശ്യമില്ല പകരം തപാൽ വകുപ്പ്‌ പണം നിങ്ങളുടെ വീട്ടിലെത്തിക്കും. വാതിൽപ്പടിയിൽ പണമെത്തിക്കുന്ന തപാൽ വകുപ്പ്‌ പദ്ധതിക്ക്‌ സംസ്ഥാന സർക്കാർ അംഗീകാരം നൽകി.

രണ്ടാം ഗഡു പെൻഷൻ എട്ടിന്‌ വൈകിട്ടോടെ അക്കൗണ്ടുകളിലെത്തുമെങ്കിലും എട്ട്‌ കഴിഞ്ഞാൽ തുടർച്ചയായി നാലു ദിവസം ബാങ്ക്‌ അവധിയാണ്‌. വിഷുവിനുമുമ്പ്‌ ബാങ്കിലെത്തി വാങ്ങാൻ ഒരു ദിവസമേ അവസരം ലഭിക്കൂ. 14ന്‌ വിഷു അവധിയും. ഇതിനിടയിൽ 13 മാത്രമാണ്‌ പ്രവർത്തിദിനം. ഈ ദിവസത്തെ വലിയ തിരക്ക്‌ ഒഴിവാക്കാൻ തപാൽ വകുപ്പിന്റെ പദ്ധതി ഏറെ പ്രയോജനം ചെയ്യും.

ഇതിനായി നിങ്ങൾ ചെയ്യേണ്ടത്‌ ഇത്രമാത്രം…

●മൊബൈൽ ഫോണും ബാങ്ക്‌ അക്കൗണ്ടുമായി ബന്ധിപ്പിച്ച ആധാർ നമ്പരും ഉണ്ടെങ്കിൽ പോസ്റ്റോഫീസിൽ വിളിച്ച് ബാങ്കിൽനിന്ന്‌ പണമെടുക്കാനുണ്ടെന്ന്‌ അറിയിക്കുക
●വിലാസവും നൽകുക പോസ്റ്റുമാൻ വീട്ടിലെത്തും ●മൊബൈൽ നമ്പറും ബാങ്കിന്റെ പേരും പറഞ്ഞാൽ പോസ്‌റ്റ്‌മാൻതന്നെ അയക്കാനും സഹായിക്കും
●മൊബൈൽ ഫോണിലേക്ക്‌ ഒറ്റത്തവണ ഉപയോഗിക്കാനുള്ള പാസ്‌വേർഡ് ലഭിക്കും ●പോസ്റ്റുമാൻ ബയോമെട്രിക്‌ ഉപകരണത്തിൽ നിങ്ങളുടെ ആധാർ നമ്പറും ബാങ്കിന്റെ പേരും പിൻവലിക്കേണ്ട തുകയും രേഖപ്പെടുത്തും
●ബയോമെട്രിക് ഉപകരണത്തിൽ നിങ്ങൾ വിരൽ അമർത്തുക
●പിൻവലിച്ച തുക പോസ്‌റ്റ്‌മാൻ കൈയിൽ തരും. ● 10000 രൂപവരെ ഒരു ദിവസം പിൻവലിക്കാം

Related Topics

Share this story