Times Kerala

ഡല്‍ഹിയില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഏഴ് മലയാളി നഴ്‌സുമാരടക്കം 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ ദില്‍ഷാദ് ഗാര്‍ഡനിലെ സംസ്ഥാന ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്കും ഏഴ് മലയാളി നഴ്‌സുമാരടക്കം 10 പേര്‍ക്കും കൊറോണ വൈറസ് ബാധ (കോവിഡ് 19) സ്ഥിരീകരിച്ചു. മലയാളി നഴ്‌സുമാരില്‍ ഒരാള്‍ എട്ടു മാസം ഗര്‍ഭിണിയാണ്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഡോക്ടര്‍ക്കാണ് ആദ്യം രോഗം കണ്ടെത്തിയത്. ഇദ്ദേഹവുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ തമിഴ്‌നാട് സ്വദേശിയായ നഴ്‌സിനും പിന്നീട് രോഗം സ്ഥിരീകരിച്ചു. ഇതിനു പിന്നാലെയാണു മലയാളി നഴ്‌സുമാര്‍ക്കും രോഗം കണ്ടെത്തിയത്.

Related Topics

Share this story