കോഴിക്കോട്: കാസർകോടിന് പിന്നാലെ കോഴിക്കോട് ജില്ലയിലും കടുത്ത ആശങ്ക. ജില്ലയിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ച നാല് പേര്‍ക്കും രോഗലക്ഷണങ്ങളിലായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇവര്‍ നാല് പേരും നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. അതിനാൽ മാത്രമാണ് ഇവരുടെ സാംപിളുകള്‍ പരിശോധിക്കുകയായിരുന്നു.
അതേമയം, രോഗലക്ഷണങ്ങള്‍ ഇല്ലാതെ തന്നെ ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ പേരുടെ സാംപിളുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. രോഗലക്ഷണങ്ങളില്ലാതെ രോഗം സ്ഥരീകരിച്ച നാല് പേരുമായും ബന്ധപ്പെട്ട മുഴുവന്‍ ആളുകളുടെയും സാംപിളുകള്‍ ശേഖരിച്ച് പരിശോധിക്കും. ദുബായില്‍ നിന്ന് വന്ന മറ്റൊരാള്‍ക്കും ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Comments are closed.