Times Kerala

ഗുരുതര വീഴ്ച: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതന്റെ മൃതദേഹം പോളിത്തീന്‍ കവര്‍ തുറന്ന് മതാചാരപ്രകാരം സംസ്‌കരിച്ചു;50 പേരെ നിരീക്ഷണത്തിലക്കി

 
ഗുരുതര വീഴ്ച: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതന്റെ മൃതദേഹം പോളിത്തീന്‍ കവര്‍ തുറന്ന് മതാചാരപ്രകാരം സംസ്‌കരിച്ചു;50 പേരെ നിരീക്ഷണത്തിലക്കി

തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ച 75കാരന്റെ സംസ്‌കാരം നടത്തിയത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് റിപ്പോര്‍ട്ട്.വെള്ളിയാഴ്ച രാമനാഥപുരം കീഴാക്കരൈ പള്ളി വളപ്പിലാണ് സംസ്‌കാരം നടന്നത്. സുരക്ഷാകവചമായ പോളിത്തീന്‍ കവര്‍ തുറന്ന് മൃതദേഹം മതാചാരപ്രകാരമാണ് സംസ്‌കരിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുന്ന സമയം മരിച്ചയാളുടെ പരിശോധനാഫലം ലഭിച്ചിരുന്നില്ല. ഇതോടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 50 പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് .

Related Topics

Share this story